Site iconSite icon Janayugom Online

ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടം; നാല് ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്പെൻഷൻ

കൊടുംകുറ്റവാളി ഗോവിന്ദച്ചാമി ജയില്‍ ചാടിയ സംഭവത്തില്‍ നാല് ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്പെൻഷൻ. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും ഇന്ന് പുലര്‍ച്ചെയാണ് ഗോവിന്ദച്ചാമി ജയില്‍ ചാടുന്നത്. ഗോവിന്ദചാമിയുടെ ജയിൽചാട്ടം അറിഞ്ഞത് ആറരയ്ക്ക് ശേഷമാണെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ പി നിധിൻരാജ് പറഞ്ഞു. ഗോവിന്ദച്ചാമിയെ പിടികൂടിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ധേഹം. വിവരം ഉടൻ പൊലീസ് സേനയിലാകെ കൈമാറിയെന്നും ഇയാളെ കണ്ടെത്താൻ നാട്ടുകാരുടെ ഇടപെടൽ സഹായിച്ചെന്നും അദ്ദേഹം പറഞ്ഞു. കൃത്യമായ ദിശയിലായിരുന്നു തെരച്ചിൽ. ജയിൽ ചാടിയതിൽ ഗോവിന്ദച്ചാമിക്കെതിരെ കേസെടുക്കുമെന്നും ഇയാളെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കുമെന്നും കമ്മീഷണർ അറിയിച്ചു. നാട്ടുകാർ നൽകിയ വിവരമാണ് പ്രതിയെ പിടികൂടാൻ സഹായിച്ചത്. മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്നും കമ്മീഷണർ കൂട്ടിച്ചേരത്തു.

Exit mobile version