Site icon Janayugom Online

ജലച്ചായം

വരക്കേണ്ട ചിത്രത്തിന്റെ
പൂർണ്ണരൂപമൊന്നും
ആകാശത്തിനറിയില്ല 
പൂക്കളിലേക്ക്
ചേക്കേറിയ
കാറ്റിന്റെ
പിരുപരുക്കലിലാണതിന്
ചെവിവരച്ചത് 
പെട്ടെന്നൊരു
ഇടിവാൾമിന്നിയതിലാണ്
മുഖം മെനഞ്ഞത് 
മേഘപാളിയിൽ നിന്ന്
പറയാതെ
അടർന്നിറങ്ങിയ
മഞ്ഞുതുള്ളിയിലാണ്
മുഖം വിടർന്നത് 
മിഴിയിൽ നിന്ന്
ഹൃദയത്തിലേയ്ക്ക്
നീളുന്ന രശ്മിയിൽ
ആരാണാ
മഴവില്ലു നെയ്തത്? 
കാണുന്ന കണ്ണും
പറയുന്ന ചുണ്ടും
ഒന്നായാൽ മതിയെന്ന്
ആകാശത്തിനോട്
പറഞ്ഞത്
തടാകമായിരുന്നു 
പറയുന്ന വാക്കെല്ലാം
കണ്ണിലേക്ക്
ചേക്കേറുന്നതുകൊണ്ട്
കണ്ണതിന്റെ
ചുണ്ട് കൂട്ടിയടച്ചു; 
ഒന്നുപോലും
പുറത്തു വിടാതെ
Exit mobile version