Site iconSite icon Janayugom Online

പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് ജമ്മുകശ്മീര്‍ നിയമസഭ പ്രമേയം പാസാക്കി

പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് ജമ്മുകശ്മീര്‍ നിയമസഭാ ഏകകണ്ഠമായി പ്രമേയം പാസാക്കി. സാമുദായിക ഐക്യം തകര്‍ക്കാനും പുരോഗതി തടയാനുള്ള ദുഷ്ട പദ്ധതികളെ പരാജയപ്പെടുത്താന്‍ ദൃഢനിശ്ചയത്തോടെ പോരാടും. പ്രത്യേക നിയമസഭാ സമ്മളനത്തില്‍ ഉപമുഖ്യമന്ത്രി സുരീന്ദര്‍ ചൗധരിയാണ് പ്രമേയം അവതരിപ്പിച്ചത്. 

ജമ്മു കശ്മീരിലെ ക്രമസമാധാനം തെര‍ഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ പരിധിയിലല്ലെങ്കിലും വിനോദ സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാനാകാത്തതിന്റെ ഉത്തരവാദിത്വമേറ്റെടുക്കുന്നുവെന്ന് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പറഞ്ഞു. പഹൽ​ഗാം ആക്രമണം സംസ്ഥാനപ​ദവി ആവശ്യപ്പെടാനുള്ള അവസരമായി ഉപയോഗിക്കില്ല. 

രാജ്യമാകെ ഈ ആക്രമണം ബാധിച്ചു. ഉറ്റവരെ നഷ്ടമായവരോട് മാപ്പുചോദിക്കാന്‍ വാക്കുകളില്ല. എന്നാൽ നിരവധി വര്‍ഷത്തിനുശേഷം എല്ലാവരും ഒറ്റക്കെട്ടായുള്ള പ്രതിഷേധത്തിന് സാക്ഷ്യംവഹിച്ചു. അത് ഒരു രാഷ്ട്രീയപാര്‍ടിയോ സംഘടനയോ സംഘടിപ്പിച്ചതല്ല. അത് ജനങ്ങളുടെ ഹൃദയങ്ങളിൽ നിന്ന് നേരിട്ടുവന്നതാണ്.’ അദ്ദേഹം പറഞ്ഞു. 

Exit mobile version