Site icon Janayugom Online

കഞ്ചാവിൽ നിന്ന് ക്യാൻസറിന് വരെ മരുന്ന്; രാജ്യത്തെ ആദ്യ കഞ്ചാവ് തോട്ടം ജമ്മുവിൽ

കേന്ദ്രസർക്കാരിന്റെ മേൽനോട്ടത്തിൽ ജമ്മുവിൽ ഔഷധ നിർമാണത്തിനു വേണ്ടി കഞ്ചാവിനെ ഉപയോഗിക്കുവാനായി കേന്ദ്ര ശാസ്ത്ര–സാങ്കേതിക മന്ത്രാലയം പ്രഖ്യാപിച്ചു. ‘കഞ്ചാവ് ഗവേഷണ പദ്ധതി ഇന്ത്യൻ വൈദ്യശാസ്ത്ര രംഗത്ത് നിർണായകമാണെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. കേന്ദ്രസർക്കാരിന്റെ മേൽനോട്ടത്തിൽ ജമ്മുവിൽ ആണ് പദ്ധതിക്ക് വേണ്ടിയുള്ള കഞ്ചാവ് കൃഷി തോട്ടം ഒരുക്കുന്നത്. ജമ്മുവിലെ ഛത്തയിൽ കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിന്റെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റീവ് മെഡിസിന്റെ ഉടമസ്ഥതയിലുള്ള ഒരേക്കർ സംരക്ഷിത മേഖലയിലാണ് കഞ്ചാവ് കൃഷി നടക്കുക. കാനഡയിലുള്ള സ്ഥാപനവുമായി സഹകരിച്ച് സ്വകാര്യ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. 2020 ഫെബ്രുവരിയിൽ ഇതിന്റെ കരാർ ഒപ്പിട്ടത്.പിന്നാലെ ഛത്തയിൽ കഞ്ചാവുകൃഷി ആരംഭിച്ചു.രണ്ടു വർഷത്തിലേറെ നടത്തിയ പരിശ്രമത്തിനു ശേഷം പദ്ധതിക്ക് സർക്കാർ അംഗീകാരം ലഭിച്ചു. പ്രമേഹം, അർബുദം, നാഡ‍ീരോഗം തുടങ്ങിയവയ്ക്ക് കയറ്റുമതി ഗുണനിലവാരമുള്ള വേദനസംഹാരികൾ എന്നിവക്ക് വേണ്ടിയാണു ഇവിടെ കൃഷി ചെയ്യുന്ന കഞ്ചാവ് ഉപയോഗിക്കുക. ഏറ്റവുമധികം ദുരുപയോഗം ചെയ്യുന്ന ഒരു വസ്തു മനുഷ്യരാശിയുടെ നല്ലതിനു വേണ്ടി പ്രയോജനപ്പെടുത്തുന്ന വലിയ സാധ്യതയാണ് ഈ പദ്ധതിയെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ വാക്കുകൾ. ‘‘ആത്മനിർഭർ ഭാരതിന്റെ ഭാഗമായും പദ്ധതി പ്രധാനപ്പെട്ടതാണ്. ദുരുപയോഗം ചെയ്യുന്ന ഒരു പദാർഥത്തിന് വൈവിധ്യമാർന്ന ഔഷധ ഉപയോഗങ്ങളുണ്ടെന്ന ബോധവൽക്കരണം നടത്താൻ ഈ പദ്ധതി സഹായകമാകും. സിഎസ്ഐആർ– ഐഐഐഎമ്മും കനേഡിയൻ കമ്പനിയായ ഇൻഡസ്‌ സ്കാനും തമ്മിലുള്ള കരാർ ജമ്മു കശ്മീരിനു മാത്രമല്ല, ഇന്ത്യയ്ക്കു മുഴുവൻ നേട്ടമാണ്. ഇത്തരത്തിലുള്ള പദ്ധതി ജമ്മു കശ്മീരിൽ വൻ നിക്ഷേപത്തിന് സാധ്യത തുറക്കും.’’ കേന്ദ്രമന്ത്രി ഡോ.ജിതേന്ദ്ര സിങ് പറഞ്ഞത്. അർബുദം, അപസ്മാരം തുടങ്ങിയ രോഗങ്ങൾക്കുള്ള മരുന്നു കണ്ടെത്തുന്നതിന് ഊന്നൽ നൽകി കഞ്ചാവുകൃഷി, ലഹരിമരുന്നു കണ്ടുപിടിത്തം എന്നിവയ്ക്ക് സമ്പൂർണ സാങ്കേതികവിദ്യ നൽകാൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞർ വിവിധ ദിശകളിൽ പ്രവർത്തിക്കുകയാണ്. പദ്ധതിക്കായി പരിപാലിക്കുന്ന കഞ്ചാവു ചെടികളെ ബാധിക്കുന്ന രോഗങ്ങളെക്കുറിച്ചു നടത്തിയ അടിസ്ഥാന ഗവേഷണം പൂര്‍ത്തിയായെന്നും തുടർപഠനങ്ങൾ പുരോഗമിക്കുകയാണെന്നും ഡയറക്ടർ ഡോ. സബീർ അഹമ്മദ് പറഞ്ഞു.

കഞ്ചാവിന്റെ ‘ഉപയോഗം’ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഊർജം നൽകുമെന്നാണ് കണക്കുകൂട്ടൽ. കഞ്ചാവ് ഉപയോഗിച്ചു നിർമിച്ച മരുന്നിനു പേറ്റന്റ് ലഭിച്ചാൽ, ഇന്ത്യയുടെ മൊത്തത്തിലുള്ള വരുമാനത്തിന്റെ പ്രധാന സ്രോതസ്സായി അതു മാറും. മരുന്നു കമ്പനികൾ സ്ഥാപിച്ചാൽ വിദേശ നിക്ഷേപങ്ങൾ വൻതോതിൽ ഉണ്ടായേക്കാം.

eng­lish sum­ma­ry; Jam­mu to pio­neer India’s 1st cannabis med­i­cine project

you may also like this video;

Exit mobile version