Site iconSite icon Janayugom Online

ജനയുഗം പത്രം അച്ചടി തിരുവനന്തപുരത്ത് നിന്ന്; 31ന് കാനം ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: ജനയുഗം പത്രത്തിന്റെ അച്ചടി തിരുവനന്തപുരത്ത് നിന്ന് ആരംഭിക്കുന്നു. 31ന് സിപിഐ സംസ്ഥാന സെക്രട്ടറിയും ജനയുഗം ചീഫ് എഡിറ്ററുമായ കാനം രാജേന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിക്കും. വൈകിട്ട് നാല് മണിക്ക് കഴക്കൂട്ടത്തുള്ള എക്സ്‌പാറ്റ് പ്രിന്റ് ഹൗസില്‍ നടക്കുന്ന ചടങ്ങില്‍ ജനയുഗം എംഡി അഡ്വ. എന്‍ രാജന്‍ അധ്യക്ഷനാകും.
എഡിറ്റര്‍ രാജാജി മാത്യു തോമസ്, ഇപിഎച്ച് ചെയര്‍മാന്‍ പി പി സുനീര്‍, സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍, ഇപിഎച്ച് ഡയറക്ടര്‍ ബോര്‍ഡ് അംഗം ഇ ടി ടൈസണ്‍ എംഎല്‍എ, സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അരുണ്‍ കെ എസ്, മണ്ഡലം സെക്രട്ടറി ചന്തവിള മധു, കൗണ്‍സിലര്‍ ചന്തവിള ബിനു, ഇപിഎച്ച് ജനറല്‍ മാനേജര്‍ ബിജു അഞ്ചല്‍ എന്നിവര്‍ പങ്കെടുക്കും. ജനറല്‍ മാനേജര്‍ സി ആര്‍ ജോസ് പ്രകാശ് സ്വാഗതവും യൂണിറ്റ് മാനേജര്‍ ആര്‍ ഉദയന്‍ നന്ദിയും പറയും.
കഴക്കൂട്ടത്തുള്ള കിന്‍ഫ്ര ഫിലിം ആന്റ് വീഡിയോ പാര്‍ക്കില്‍ ജനയുഗം പത്രം പാട്ടത്തിനെടുത്ത ഭൂമിയില്‍ സ്ഥാപിച്ച എക്സ്‌പാറ്റ് പ്രിന്റ് ഹൗസില്‍ നിന്ന് ജൂണ്‍ ഒന്ന് മുതലുള്ള പത്രമാണ് അച്ചടിച്ച് തുടങ്ങുന്നത്.

eng­lish summary;JanaYugam Paper Print­ing from Thiruvananthapuram

you may also like this video;

Exit mobile version