Site iconSite icon Janayugom Online

ജനയുഗം സഹപാഠി — എകെഎസ്‌ടിയു അറിവുത്സവം; സംസ്ഥാനതല മത്സരം 26ന്

ജനയുഗം സഹപാഠി- എകെഎസ്‌ടിയു അറിവുത്സവം ജില്ലാതല മത്സരങ്ങള്‍ പൂര്‍ത്തിയായി. വിവിധ ഉപജില്ലകളില്‍ നടന്ന മത്സരങ്ങളില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയവരാണ് ജില്ലാതലത്തില്‍ മത്സരിച്ചത്. എൽപി മുതൽ ഹയർ സെക്കൻഡറി വരെയുള്ള വിദ്യാർത്ഥികൾക്ക് വേണ്ടി ഓരോ മേഖലയ്ക്കും പ്രത്യേകം പ്രത്യേകമായി നടത്തുന്ന മത്സരമാണ് അറിവുത്സവം. 

സംസ്ഥാനതല മത്സരം 26 ന് തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി കോളജില്‍ രാവിലെ 9.45 ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. ജനയുഗം സിഎംഡി എന്‍ രാജന്‍ മുഖ്യപ്രഭാഷണം നടത്തും. ഉച്ചയ്ക്ക് 12.30ന് നടക്കുന്ന സമാപന സമ്മേളനവും സമ്മാനദാനവും പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. ജനയുഗം എഡിറ്റര്‍ രാജാജി മാത്യു തോമസ് മുഖ്യപ്രഭാഷണം നടത്തും. 

Exit mobile version