Site icon Janayugom Online

ജനയുഗം കോഴിക്കോട് യൂണിറ്റ് ഓഫീസ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു

ജനയുഗം കോഴിക്കോട് യൂണിറ്റ് ഓഫീസ് ഉദ്ഘാടനം കൃഷിവകുപ്പു മന്ത്രി പി പ്രസാദ് നിര്‍വഹിച്ചു. ഗാന്ധിറോഡില്‍ വെള്ളയില്‍ റെയില്‍വെ സ്റ്റേഷന്‍ പരിസരത്തെ പുതിയ കെട്ടിടത്തിലാണ് പ്രവര്‍ത്തനം ആരംഭിക്കുക.ചടങ്ങില്‍ സിപിഐ ജില്ലാ സെക്രട്ടറി ടി വി ബാലന്‍ സ്വാഗതം അറിയിച്ചു.


ജനയുഗം എംഡി അഡ്വ.എന്‍ രാജന്‍ അദ്ധ്യക്ഷ പ്രസംഗം നടത്തി. എഡിറ്റര്‍ രാജാജി മാത്യു തോമസ്, ജനറല്‍ മാനേജര്‍ സി ആര്‍ ജോസ് പ്രകാശ്,ജനയുഗം ഡയറക്ടര്‍ കെ പി സുരേഷ് രാജ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു. യൂണിറ്റ് മാനേജർ കെ കെ ബാലൻ കൃതഞ്ജത രേഖപ്പെടുത്തി.

Exit mobile version