Site icon Janayugom Online

ജനഗണമനയും വിവാദവും

1911 ഡിസംബർ 27നാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റ കൽക്കത്ത സമ്മേളനത്തിൽ ടാഗോറിന്റെ ജനഗണമന ആദ്യമായി സരളദേവി ചൗധ്റാണി ആലപിച്ചത്. ബംഗാളിയിൽ രചിച്ച ഈ ഗാനത്തിന് ഭാഗ്യവിധാതാ എന്നാണ് ആദ്യം പേരിട്ടിരുന്നത്. ശങ്കരാഭരണ രാഗത്തിൽ രാംസിങ് ഠാക്കൂർ സംഗീതം നല്കിയ ഈ ഗാനം പിന്നീട് ഹിന്ദിയിലേക്കും ഇംഗ്ലീഷിലേക്കും മൊഴിമാറ്റി ദേശീയഗാനമായി പിന്നീട് അംഗീകരിക്കുകയായിരുന്നു. ഇന്ത്യൻ പാർലമെന്റിൽ ഈ ഗാനം ആദ്യമായി ആലപിച്ചത് 1950 ജനുവരി 24നാണ്. ഈ ദിവസമാണ് ജനഗണമന ദേശീയ ഗാനമായി അംഗീകരിച്ചത്. 

കോൺഗ്രസ് യോഗത്തിൽ ഈ ഗാനം പാടിയതിന്റെ തൊട്ടടുത്ത ദിവസമാണ് ബ്രിട്ടണിലെ ജോർജ് അഞ്ചാമൻ രാജാവിന് ഇന്ത്യയിൽ സ്വീകരണം നൽകിയത്. ഈ കാരണംകൊണ്ട് പലരും ഗാനത്തിൽ ദൈവം എന്ന് വിവക്ഷിച്ചിരിക്കുന്നത് ജോർജ് രാജാവിനെയാണെന്ന് കരുതിപ്പോന്നു. പിന്നീട് ടാഗോറിന്റെ തന്നെ വിശദീകരണത്തിൽ അദ്ദേഹം വിധാതാവായി കരുതുന്നത് ദൈവത്തിനെ ത­ന്നെയാണെന്ന് വ്യക്തമാക്കപ്പെടുകയുണ്ടായി. അ­ല്ലെങ്കിൽത്തന്നെ ബ്രിട്ടീഷ് രാജാവ് സമ്മാനിച്ച പ്രഭു പദവി തന്നെ നിരാകരിച്ച ടാഗോറിൽ നിന്നും ജോർജ് രാജാവിനെ പ്രകീർത്തിച്ചുകൊണ്ടൊരു ഗാനം ഉണ്ടാവില്ലലോ.

Exit mobile version