സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ സംഘടിപ്പിച്ച എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ ഏറ്റവും മികച്ച കവറേജിനുള്ള പുരസ്കാരം ജനയുഗം പത്രത്തിന് ലഭിച്ചു. മേള സമാപനചടങ്ങില്‍ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനില്‍ നിന്നും ജനയുഗം തൃശൂര്‍ ബ്യൂറോ ചീഫ് ബിനോയ് ജോര്‍ജ്ജ് പി പുരസ്കാരം ഏറ്റുവാങ്ങി. ചാനല്‍ വിഭാഗത്തില്‍ മീഡിയ വണ്‍, ന്യൂസ് പോര്‍ട്ടല്‍— ന്യൂസ് കേരള.കോ, മികച്ച റിപ്പോര്‍ട്ടിന് കേരളകൗമുദിയിലെ കൃഷ്ണകുമാര്‍ ആമലത്ത്, 24 ന്യൂസിലെ സുര്‍ജിത് അയ്യപ്പത്ത്, ഏറ്റവും മികച്ച ചിത്രത്തിനുള്ള പുരസ്‌കാരത്തിന് മംഗളം ഫോട്ടോഗ്രാഫര്‍ രഞ്ജിത്ത് ബാലനും അര്‍ഹനായി.
മികച്ച കവറേജിനുള്ള പുരസ്‌കാരം മന്ത്രി കെ രാധാകൃഷ്ണനില്‍ നിന്നും ബ്യൂറോ ചീഫ് ബിനോയ് ജോര്‍ജ്ജ് പി ഏറ്റുവാങ്ങുന്നു
English Summary: Janayugom bagged award
You may like this video also