നശീകരണത്തിന്റെ ദഹനബലിയുടെ പശ്ചാത്തലത്തിലാണ് ജനതയുടെ ജീവിതം. ഓരോ 18 മിനിറ്റിലും ഒരു ദളിതിനെതിരെ രാജ്യത്ത് കുറ്റകൃത്യം നടക്കുന്നു. ആഴ്ചയിൽ 13 ദളിതർ കൊല്ലപ്പെടുന്നു. നിത്യവും ദളിതർക്കെതിരെ 27 അതിക്രമങ്ങൾ നടക്കുന്നു. ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകള്‍ അനുസരിച്ച് ഇങ്ങനെ ഓരോ ക്രമത്തില്‍ വർഷവും ഏകദേശം 45,935 കേസുകളാണ് രജിസ്റ്റർ ചെയ്യുന്നത്. ദളിതര്‍ക്കെതിരെയുള്ള ആക്രമണങ്ങളുടെ ആഴം ഈ സംഖ്യ ഉയര്‍ത്തിക്കാട്ടുന്നു. എന്നാല്‍ ഭരണകൂടത്തിന്റെയും അവര്‍ നിയന്ത്രിക്കുന്ന ഏജന്‍സികളുടെയും ഇരുട്ടുനിറഞ്ഞതും അവ്യക്തവുമായ നിലപാടുകള്‍ ഇവയെ എല്ലാം കുഴിച്ചുമൂടുന്നു. പ്രതിദിനം ഇന്ത്യയില്‍ ഏകദേശം പത്ത് ദളിത് സ്ത്രീകൾ പീഡനത്തിന് ഇരയാകുന്നു. പീഡനത്തിന്റെയും അപമാനത്തിന്റെയും ദുരവസ്ഥകള്‍ ദളിത് ജനതയെ ശൈശവത്തിലേ വേട്ടയാടി തുടങ്ങുന്നു. ക്ലാസിൽ ഒന്നാം നിരയിൽ ഇരിക്കാൻ അവരെ അനുവദിക്കുന്നില്ല. ഗ്രാമപ്രദേശങ്ങളിൽ ജാതി വേര്‍തിരിവിന്റെ ഭീകരത വളരെ അപൂർവമായി മാത്രമേ ഉന്നയിക്കാനും അനുവദിക്കാറുള്ളൂ. ഈ വിഷയം പതിവായും സ്ഥിരമായും ഉയര്‍ത്തേണ്ടതാണ്. മാനുഷികവും ജനാധിപത്യപരവുമായ അവബോധം ഉയർത്തേണ്ടതിന്റെ ആവശ്യകതയെ പ്രതിഫലിപ്പിക്കുന്ന ഒരു പ്രശ്നമാണിത്. ജാതി വേര്‍തിരുവുകളെ ഉന്മൂലനം ചെയ്യണം. ഇതിനായുള്ള പ്രചാരണത്തിൽ ദളിത്, പിന്നാക്ക ജാതികളിൽ നിന്നുള്ള ആളുകളെ മാത്രമല്ല, സമൂഹത്തിലെ മുഴുവൻ ജനാധിപത്യ ബോധമുള്ള വിഭാഗങ്ങളെയും ഉൾപ്പെടുത്തണം. ഈ പോരാട്ടം വ്യാപിപ്പിക്കണം. മുഴുവൻ സമൂഹവും ഈ പോരാട്ടത്തിൽ പങ്കാളികളാകണം. സങ്കീര്‍ണമായ ജാതിവ്യവസ്ഥ രാജ്യത്തിലെ ജനാധിപത്യത്തിനെതിരായ വെല്ലുവിളിയാണ്. ഇന്ത്യൻ ജനാധിപത്യം പുഷ്കലമാകണമെന്നും എല്ലാവർക്കും തുല്യതയും നീതിയും ഉറപ്പാക്കണമെന്നും ആഗ്രഹിക്കുന്നവര്‍ ഒന്നായി പോരാട്ടം നടത്തണം. ദളിത് സമൂഹം സാമൂഹികവും സാമ്പത്തികവുമായ ചൂഷണത്തിന്റെ ഇരകളാണ്. ജാതി ശ്രേണിയില്‍ ഉയര്‍ന്നവര്‍ എന്ന് മേനി നടിക്കുന്നവരില്‍ എല്ലാവരും തീവ്ര ദളിത് വിരുദ്ധരാണ് എന്ന് കരുതേണ്ടതില്ല. എന്നാൽ അതിനർത്ഥം അവരെല്ലാം ജാതി സങ്കീര്‍ണതയില്‍ നിന്ന് മോചിതരാണ് എന്നും അര്‍ത്ഥമാക്കേണ്ടതുമില്ല. അവരിൽ ഒരു വിഭാഗത്തിന് ഉയർന്നതും താഴ്ന്നതുമായ ജാതികളെക്കുറിച്ച് അവരുടേതായ വിചിത്ര ബോധ്യങ്ങളാണുള്ളത്. ഇത്തരക്കാര്‍ ശക്തമായ ജാതി മുൻവിധികൾ നിലനിർത്തുന്നു. ജാതി, വർഗാടിസ്ഥാനത്തിലുള്ള ചൂഷണങ്ങൾക്കെതിരായ പോരാട്ടങ്ങൾ സംയോജിപ്പിക്കുന്നതിന് ഒരു പൊതുഇടം കണ്ടെത്തേണ്ടതുണ്ട്. ഇപ്പോള്‍ ജാതി, ജനാധിപത്യ ബന്ധങ്ങൾക്ക് ഒരു സംഗമസ്ഥാനവുമില്ല. വാസ്തവത്തിൽ എല്ലാ തലങ്ങളിലും സാധ്യമായ എല്ലാ രീതികളിലും ജാതീയതയെ തുറന്നുകാട്ടേണ്ടതുണ്ട്. മനുഷ്യാന്തസിനെക്കുറിച്ചുള്ള തികഞ്ഞ അനാദരവാണ് തൊട്ടുകൂടായ്മ പ്രയോഗം. ഓര്‍മ്മിക്കുക ജാതീയതയ്ക്കെതിരായ പോരാട്ടം വൈരുദ്ധ്യാത്മകമായിരിക്കണം. സഖാവ് എസ് ജി സർദേശായി പറഞ്ഞതുപോലെ, വർഗ സമീപനം വിഭാഗീയമാകുന്നതിനുപകരം വൈരുദ്ധ്യാത്മകമായിരിക്കണം, കാരണം ജനാധിപത്യ ഐക്യം അനിവാര്യമാണ്. അത് ജാതി പദവി പരിഗണിക്കാതെ മുഴുവൻ സമൂഹത്തെയും ഉൾക്കൊള്ളുന്നു.
കുത്തക ബൂർഷ്വാസിയെ ചെറുക്കാന്‍ ഇന്ത്യയിലും ഇതര രാജ്യങ്ങളിലും സമ്പന്ന കർഷകരുടെ ആവശ്യങ്ങളെപ്പോലും പിന്തുണയ്ക്കുന്ന സാഹചര്യം അദ്ദേഹം കൂടുതൽ വിശദീകരിച്ചു. കൂലി, വായ്പ, പലിശ നിരക്ക് എന്നിങ്ങനെയുള്ള സാമ്പത്തിക പ്രശ്നങ്ങളിൽ ഭൂവുടമസ്ഥതയ്ക്കെതിരെ വൻതോതിലുള്ള സമരങ്ങൾ ആരംഭിക്കുന്ന സന്ദർഭങ്ങളുണ്ട്. അതുപോലെ, ജാതിയെ അടിസ്ഥാനമാക്കിയുള്ള ചൂഷണ പ്രശ്നങ്ങൾ വ്യാപകമായ പിന്തുണയോടെ ഏറ്റെടുക്കുന്നതിന് ജാതിക്കെതിരായ പോരാട്ടം വൈരുദ്ധ്യാത്മകമായിരിക്കണം. ജനങ്ങളെ ഐക്യത്തോടെ നിലനിർത്തുന്നതിന് പുതിയ പ്രക്ഷോഭങ്ങളുടെയും പോരാട്ടങ്ങളുടെയും വഴികൾ അത്യന്താപേക്ഷിതമാണ്.
സഖാവ് നാനാ പാട്ടീൽ ഒരിക്കൽ പറഞ്ഞു, “ഹരിജനങ്ങളുമായി ഐക്യപ്പെടാതെ ഭൂവുടമകളോടും പണമിടപാടുകാരോടും പോരാടാൻ കഴിയില്ല. ചെങ്കൊടി പ്രസ്ഥാനം അധ്വാനിക്കുന്നവരുടെയും ചൂഷിതരുടെയുമാണ്. ഈ ചെങ്കൊടിക്ക് ഒരിക്കലും ‘തൊട്ടുകൂടായ്മ’ സഹിക്കാൻ കഴിയില്ല. ” “വർഷങ്ങൾക്ക് മുമ്പ് പറഞ്ഞത് യാന്ത്രികമായി നമുക്ക് ആവർത്തിക്കാൻ കഴിയില്ല. ആ സമീപനത്തിൽ നിന്ന് നമ്മൾ പഠിക്കേണ്ടതുണ്ട്. ” സംവരണ വിഷയത്തിൽ, അത് രൂപപ്പെടുത്തിയതിനുശേഷം വളരെയധികം ചർച്ച നടന്നിട്ടുണ്ട്. അതിന് കൂടുതൽ ആഴത്തിലുള്ള പരിഗണന ആവശ്യവുമാണ്. സമീപനം പ്രായോഗികമെങ്കില്‍ സങ്കല്പിക്കാനാവാത്തവിധം വേദനാജനകമായ ജീവിത യാഥാർത്ഥ്യങ്ങളിൽ നിന്ന് അകന്നു നിൽക്കാൻ കഴിയില്ല. ന്യൂനപക്ഷങ്ങൾ, ദളിതർ, ആദിവാസികൾ, പിന്നാക്ക ജാതികൾ ഇങ്ങനെ സംവരണത്തിലൂടെ സംരക്ഷിക്കപ്പെടേണ്ടവരെ ആ രീതിയില്‍ പരിഗണിക്കണം. രാജ്യത്ത്, സാമ്പത്തിക പരാധീനത മാത്രമല്ല കഷ്ടപ്പാടുകളുടെ ഏക കാരണം . ജന്മിത്തത്തിന്റെ ഇരുണ്ട നിഴലുകളാണ് ദളിത് ജനതയെ വേട്ടയാടുന്നത്. അവരുടെ സാംസ്കാരികവും സാമൂഹികവുമായ ജീവിതം ഒരു ജനാധിപത്യ സമൂഹത്തിൽ സ്ഥാനമില്ലാത്ത മൂല്യങ്ങളുടെ നിയന്ത്രണത്തിലാണ്. ഇവിടെ സംവരണം ആവശ്യമാണ്. പക്ഷേ, വിവേചനം തുടരുന്നു, സമൂഹത്തിന്റെ അടിസ്ഥാന ഘടനയിൽ നിന്ന് തന്നെ അത് പിഴുതെറിയേണ്ടതുണ്ട്. ഹരിജനങ്ങൾക്ക്, സംവരണം കൂടാതെ സമൂഹത്തിന്റെ മറ്റ് ഭാഗങ്ങളുമായി ഒന്നാകാൻ കഴിയില്ല. പക്ഷെ അത് മാത്രം പോരാതാനും. എന്നിരുന്നാലും ആദ്യപടിയായി അതിനെ നിലനിര്‍ത്തിയേ മതിയാവൂ. നമ്മുടെ രാജ്യത്ത്, ജനാധിപത്യ ബോധത്തെ നശിപ്പിക്കാൻ വലിയ തോതിൽ ശ്രമങ്ങൾ നടക്കുന്നു. രാജ്യത്ത് സ്വേച്ഛാധിപത്യപരമായ ഭരണ സംവിധാനമാണ് നിലവിലുള്ളത്. ധനകാര്യ മൂലധനത്തിന്റെ ഭരണമാണ്. ചങ്ങലയില്‍ ബന്ധിപ്പിക്കപ്പെട്ട ഭരണസംവിധാനം സംവരണം അനിവാര്യമാക്കുന്നു. സംവരണം നിരസിക്കുന്നത് പിന്തിരിപ്പൻ ശക്തികൾക്കും നിക്ഷിപ്ത താല്പര്യങ്ങൾക്കും ഒരു നേട്ടമായിരിക്കും. പിന്തിരിപ്പന്‍ ശക്തികളുടെ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, സ്ഥിരതാമസമാക്കുന്ന പ്രതികൂല പ്രവണതകളിൽ നിന്ന് വലിയൊരു വിഭാഗം ജനങ്ങളെ സംരക്ഷിക്കേണ്ടതുണ്ട്. അടിസ്ഥാനപരമായ മറ്റൊരു കാര്യം, വലതുപക്ഷ, മനുവാദി ആക്രമണങ്ങളെക്കുറിച്ചും ബോധവാന്മാരായിരിക്കണം എന്നതാണ്. ആർഎസ്എസ് നേതൃത്വത്തിൽ. ദേശീയ ഐക്യം തകർക്കാനും, കുഴപ്പങ്ങൾ സൃഷ്ടിക്കാനും, അരാജകത്വം നിലനിൽക്കാനും, ഒടുവിൽ പിന്തിരിപ്പൻ സ്വേച്ഛാധിപത്യം നിലനിര്‍ത്തി ഭരിക്കാനും ഉള്ള ഒരു ആയുധമായിരിക്കുന്നു ജാതിയും അതിനോടു ചേര്‍ന്നുള്ള അക്രമവും. രാജ്യത്തെ അസ്ഥിരപ്പെടുത്തുന്നതിൽ ജാതിവാദം എല്ലായ്പ്പോഴും ഒരു ആയുധമായി വഹിച്ചിട്ടുണ്ട്, കൂടാതെ വിനാശകരമായ ദേശീയ, അന്താരാഷ്ട്ര ഏജൻസികൾ എല്ലായ്പ്പോഴും അവരെ പിന്തുണയ്ക്കുകയും ചെയ്തിട്ടുണ്ട്.

