Thursday
14 Nov 2019

Editorial

ഭരണഘടനയും മനുഷ്യാവകാശങ്ങളും നിയമവാഴ്ചയും നീതിനിര്‍വഹണവും

ശബരിമല ക്ഷേത്രത്തില്‍ പത്തിനും അമ്പതിനും ഇടയില്‍ പ്രായമായ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള 2018 സെപ്റ്റംബര്‍ 28ന്റെ സുപ്രീംകോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി പുനഃപരിശോധിക്കണമെന്ന ഹര്‍ജികളില്‍ അന്തിമ തീരുമാനത്തിന് ഇനിയും കാത്തിരിക്കേണ്ടിവരും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ഉള്‍പ്പെട്ട അഞ്ചംഗ ബെഞ്ചില്‍...

വിവരാവകാശ നിയമത്തെ ശക്തിപ്പെടുത്തുന്ന വിധി

 വിവരാവകാശ നിയമവുമായി ബന്ധപ്പെട്ട് പത്തു വർഷമായി പരിഗണനയിലിരിക്കുന്ന കേസിൽ സുപ്രീംകോടതി തീർപ്പുകൽപ്പിച്ചിരിക്കുന്നു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ പെടുമെന്ന ഉത്തരവാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിൽ നിന്നുണ്ടായിരിക്കുന്നത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി, ജസ്റ്റിസുമാരായ എൻ വി രമണ, ഡി...

മഹാരാഷ്ട്ര: അരങ്ങൊരുക്കുന്നത് കുതിരക്കച്ചവടത്തിന്

മഹാരാഷ്ട്രയില്‍ ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള രാഷ്ട്രപതിയുടെ വിജ്ഞാപനം എല്ലാ അര്‍ത്ഥത്തിലും ഭരണഘടനയുടെയും ഭരണഘടനാ തത്വങ്ങളുടെയും ജനാധിപത്യ മര്യാദകളുടെയും കശാപ്പിന്റെ ആവര്‍ത്തനമാണ്. ഗവര്‍ണര്‍ എന്ന ചട്ടുകത്തെ ഉപയോഗിച്ച് ജനാധിപത്യത്തെ അരുംകൊല ചെയ്യുന്നത് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഇത് ആദ്യമല്ല. എന്നാല്‍ രണ്ടാം നരേന്ദ്രമോഡി...

ജെഎന്‍യു നല്‍കുന്നത് ശക്തമായ മുന്നറിയിപ്പും പ്രതീക്ഷയും

 ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല വിദ്യാര്‍ഥികള്‍ ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ചു നടത്തിവരുന്ന സമരത്തെ അമര്‍ച്ച ചെയ്യാന്‍ കേന്ദ്ര സര്‍ക്കാരും സര്‍വകലാശാല അധികൃതരും ഡല്‍ഹി പൊലീസും സിആര്‍പിഎഫും അടക്കം അവലംബിച്ച മാര്‍ഗങ്ങള്‍ രാജ്യം അത്യന്തം ഉല്‍ക്കണ്ഠയോടെയാണ് വീക്ഷിക്കുന്നത്. കഴിഞ്ഞ പത്തു ദിവസങ്ങളിലേറെയായി നടന്നുവന്നിരുന്ന വിദ്യാര്‍ഥി...

ജാഗരൂകരാവുക

 റീജിയണൽ കോപ്രിഹെൻസിവ് ഇക്കണോമിക് പങ്കാളിത്ത കരാറിൽ നിന്നും പിൻമാറിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നടപടികളെ സംഘപരിവാർ ഉപജാപക വൃന്ദങ്ങൾ വാനോളം വാഴ്ത്തി പാടുന്നു. പ്രധാനമന്ത്രിയുടെ ധീരോദാത്തമായ വിട്ടുവീഴ്ച്ചയില്ലാത്ത നിലപാടിന്റെ ഭാഗമായി രാജ്യത്തെ കർഷകരും കർഷക തൊഴിലാളികളും രക്ഷപെട്ടു എന്ന വാദഗതികളാണ് ഇവർ...

വിധി അന്തിമമായി തീരട്ടെ

നൂറ്റാണ്ടോളം നീണ്ട രാഷ്ട്രീയ, ചരിത്ര, നിയമ, സാമൂഹ്യ, സാമുദായിക സംവാദത്തിന് വഴിയൊരുക്കിയ അയോധ്യയിലെ തർക്കഭൂമി പ്രശ്നത്തിൽ സുപ്രീംകോടതിയുടെ വിധിയുണ്ടായിരിക്കുന്നു. ഒട്ടേറെ പ്രത്യേകതകൾ നിറഞ്ഞതാണ് ആയിരത്തിലധികം പേജ് വരുന്ന അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധിപ്രസ്താവം. അലഹബാദ് ഹൈക്കോടതി പുറപ്പെടുവിച്ച വിധി ദുർബ്ബലപ്പെടുത്തിയ പരമോന്നത...

ബിഎസ്എൻഎൽ; ഇനിയും ആത്മഹത്യകൾ ഒഴിവാക്കുക

ഇന്ത്യയെ വിവര വിനിമയ രംഗത്ത് ലോകത്തോളം ഉന്നതിയിലെത്തിക്കുന്നതിൽ പ്രമുഖ പങ്ക് വഹിച്ച പൊതുമേഖലാ സ്ഥാപനമാണ് ബിഎസ്എൻഎൽ. ടെലികോം വകുപ്പെന്ന പേരിൽ പ്രവർത്തിച്ചിരുന്ന വകുപ്പിനെ ഉദാരവൽക്കരണ സാമ്പത്തിക നയത്തിന്റെ ഭാഗമായി ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ) എന്ന കമ്പനിയായി മാറ്റുകയായിരുന്നു. ബ്രിട്ടീഷ്...

അഭിനന്ദനാർഹമായ രണ്ടു കർഷക പക്ഷ തീരുമാനങ്ങൾ

സുപ്രധാനമായ രണ്ടു കർഷക പക്ഷ തീരുമാനങ്ങൾ ജനകീയ സർക്കാരിൽ നിന്നുണ്ടായിരിക്കുന്നു. അതിന് വേണ്ടിയുള്ള നിയമനിർമ്മാണത്തിന് എൽഡിഎഫ് സർക്കാർ രൂപം നൽകിയിരിക്കുകയാണ്. രാജ്യത്താകെ കാർഷിക മേഖല പ്രതസിന്ധി നേരിടുകയും കാർഷിക ജീവിതങ്ങൾ ആത്മഹത്യയിൽ അഭയം തേടുകയും ചെയ്യുമ്പോഴാണ് അത്തരമൊരു സാഹചര്യത്തിൽ നിന്ന് അവരെ...

യുഎപിഎ: വസ്തുതകളും മിഥ്യയും തിരിച്ചറിയണം

 നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമത്തിനെതിരെ സിപിഐ അടക്കം ഇടതുപക്ഷ പാര്‍ട്ടികളും ജനാധിപത്യ ശക്തികളും വിമര്‍ശനം ഉന്നയിക്കുന്നതും ശബ്ദം ഉയര്‍ത്തുന്നതും അത് പൗരന്മാരുടെ അടിസ്ഥാന മനുഷ്യാവകാശങ്ങളെ ലംഘിക്കുന്ന കിരാത നിയമം ആയതുകൊണ്ടാണ്. 1967 ലെ യുഎപിഎ നിയമം 2019 ലെ ഭേദഗതിയോടെ ഭരണകൂടത്തെ...

തൊഴിലാളികളെ കേൾക്കണം

രാജ്യത്ത് തൊഴിലാളി പ്രസ്ഥാനങ്ങൾ യോജിച്ച മുന്നേറ്റത്തിലാണ്. തൊഴിലിന്റെയും തൊഴിൽ നിയമങ്ങളുടെയും അവകാശങ്ങളുടെയും സുരക്ഷയാണ് കാതലായ ആവശ്യം. ശക്തമായ പണിമുടക്കുകളും പോരാട്ടങ്ങളും നിരവധിയുണ്ടായിട്ടും ഭരണകൂടം അവഗണന തുടരുന്നു. തൊഴിൽ നിയമങ്ങളെല്ലാം യാതൊരു ചർച്ചയും കൂടാതെ കോർപ്പറേറ്റുകൾക്കായി പൊളിച്ചെഴുതുകയാണ്. രണ്ടാം തവണ അധികാരത്തിൽ വന്നതോടെ...