Site iconSite icon Janayugom Online

ജനയുഗം ശബരിമല പ്രത്യേക പതിപ്പ് ‘തത്ത്വമസി’ പ്രകാശനം ചെയ്തു

ജനയുഗം ശബരിമല പ്രത്യേക പതിപ്പ് ‘തത്ത്വമസി’ ദേവസ്വം ബോർഡ് പ്രസിഡന്റും പ്രശസ്ത കവിയുമായ കെ ജയകുമാർ പ്രകാശനം ചെയ്തു. ജനയുഗം ഹെഡ് ഓഫിസിൽ നടന്ന ചടങ്ങില്‍ പത്രാധിപർ രാജാജി മാത്യു തോമസ് അധ്യക്ഷനായി. കൊച്ചി യൂണിറ്റിലെ സീനിയര്‍ ഫോട്ടോഗ്രാഫര്‍ വി എൻ കൃഷ്ണപ്രകാശ് പുസ്തകം സ്വീകരിച്ചു. ജനറല്‍ മാനേജര്‍ സി ആര്‍ ജോസ്‌പ്രകാശ് സ്വാഗതവും എക്സിക്യൂട്ടീവ് എഡിറ്റര്‍ പി കെ അബ്ദുൾ ഗഫൂർ നന്ദിയും പറഞ്ഞു.

Exit mobile version