നവംബർ 13ന് കായംകുളത്ത് നടക്കുന്ന ജനയുഗം സഹപാഠി — എകെഎസ്‌ടിയു അറിവുത്സവം സംസ്ഥാനതല മത്സരത്തിന്റെ സംഘാടക സമിതി രൂപീകരിച്ചു. കായംകുളം കെപിഎസിയിൽ ചേർന്ന യോഗം ജനയുഗം ജനറൽ മാനേജർ സി ആർ ജോസ് പ്രകാശ് ഉദ്ഘാടനം ചെയ്തു. കെപിഎസി സെക്രട്ടറി എ ഷാജഹാൻ അധ്യക്ഷനായി.
എകെഎസ്‌ടിയു മുൻ സംസ്ഥാന ജനറൽ സെക്രട്ടറി എൻ ശ്രീകുമാർ, ജില്ലാ പഞ്ചായത്ത് അംഗം കെ ജി സന്തോഷ്, കെ സി സ്നേഹശ്രീ, ആർ ശരത്ചന്ദ്രൻ, എൻ ഗോപാലകൃഷ്ണൻ, എ കെ സുനിൽ തുടങ്ങിയവർ സംസാരിച്ചു. എകെഎസ്‌ടിയു സംസ്ഥാന ജനറൽ സെക്രട്ടറി ഒ കെ ജയകൃഷ്ണൻ സ്വാഗതവും ജനയുഗം ആലപ്പുഴ ബ്യുറോചീഫ് ടി കെ അനിൽകുമാർ നന്ദിയും പറഞ്ഞു.
സ്വാഗത സംഘം ഭാരവാഹികള്‍: മന്ത്രി പി പ്രസാദ്, ടി ജെ ആഞ്ചലോസ്, എ ഷാജഹാൻ, കെ ജി സന്തോഷ് (രക്ഷാധികാരികൾ), എ അജികുമാർ (ചെയർമാൻ), എൻ ശ്രീകുമാർ (കൺവീനർ), എൻ ഗോപാലകൃഷ്ണൻ, കെ സി സ്നേഹശ്രീ, എ എസ് സുനിൽ, ടി കെ അനിൽകുമാർ, അസ്‌ലം ഷാ (വൈസ് ചെയർമാൻമാർ), വി ആർ ബീന, ജെ ആദർശ്, ആർ ഗിരിജ, കെ രാജേഷ് കുമാർ, സനൂപ് കുഞ്ഞുമോൻ, എസ് ഹാരിസ്, സി വി വിഷ്ണു, ഉണ്ണി ശിവരാജൻ (ജോയിന്റ് കൺവീനർമാർ).
English Summary: AKSTU as Organizing Committee
You may also like this video