Site iconSite icon Janayugom Online

അന്യർ

ഞാനും നീയും
നിഴലിന്റെ
കൈവഴികൾ
നിലാവ് തോർത്തിയ
വസന്തം
തേഞ്ഞുരുകിയ
വെയിൽപ്പച്ച
നീ എന്നിലേക്കും
ഞാൻ നിന്നിലേക്കും, 
ചിതറിച്ച മേഘത്തുണ്ടുകൾ
ചേർത്തുവച്ച്
തൂവാലതുന്നിയ
നൊമ്പരക്കൂട്ടുകൾ. 
പറവകൾക്ക്
ഇരിപ്പിടമായ
നിന്റെ തണലിൽ
ഞാൻ കൂട്ടംതെറ്റിയ
ദേശാടനകിളി
മോഹത്തിന്റെ
സ്വപ്നക്കൂട്
നെയ്ത്
ഉണ്ടുറങ്ങിയ
നൊമ്പരങ്ങൾ
കിലുങ്ങിയ
ചിരികളിലും
ചിതറിയ
നീർത്തുള്ളി
വിളിപ്പേരിൽ
ഒതുങ്ങാത്ത അന്യർ
സ്വപ്നങ്ങൾക്കുള്ളിൽ
ചുട്ടു നീറിയവർ.
Exit mobile version