ജനയുഗം പത്രത്തിന്റെ അച്ചടി തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ചു. സിപിഐ സംസ്ഥാന സെക്രട്ടറിയും ജനയുഗം ചീഫ് എഡിറ്ററുമായ കാനം രാജേന്ദ്രന് ഉദ്ഘാടനം നിര്‍വഹിച്ചു. കഴക്കൂട്ടത്തുള്ള കിന്‍ഫ്ര ഫിലിം ആന്റ് വീഡിയോ പാര്‍ക്കില്‍ ജനയുഗം പാട്ടത്തിന് വാങ്ങിയ സ്ഥലത്ത് സ്ഥാപിച്ച എക്സ്പാറ്റ് പ്രിന്റ് ഹൗസിലാണ് ജനയുഗം പത്രം അച്ചടിക്കുന്നത്. ജനയുഗം സിഎംഡി അഡ്വ. എന്‍ രാജന് അധ്യക്ഷനായി. സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവും പ്രവാസി ഫെഡറേഷന് പ്രസിഡന്റുമായ ബിനോയ് വിശ്വം എംപി, മന്ത്രി ജി ആര് അനില്‍, സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്, ഇപിഎച്ച് ഡയറക്ടര്‍ ബോര്‍ഡ് അംഗം ഇ ടി ടൈസണ്‍ എംഎല്‍എ, ജനയുഗം എക്സിക്യൂട്ടീവ് എഡിറ്റര്‍ അബ്ദുള്‍ഗഫൂര്‍, ഇപിഎച്ച് ജനറല്‍ മാനേജര്‍ ബിജു അഞ്ചല്‍, ജനയുഗം ഡയറക്ടര്‍ ബോര്‍ഡ് അംഗം ജെ വേണുഗോപാലന്‍നായര്‍, സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അരുണ്‍ കെ എസ് എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ മാനേജര്‍ സി ആര് ജോസ് പ്രകാശ് സ്വാഗതവും യൂണിറ്റ് മാനേജര്‍ ആര് ഉദയന്‍ നന്ദിയും പറഞ്ഞു.
English Summary; Janyugam started printing from Thiruvananthapuram
You may also like this video