Site iconSite icon Janayugom Online

ചന്ദ്രനെ തൊട്ട് ജപ്പാന്‍; സ്ലിം ലാന്‍ഡിങ് വിജയം

ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്ന അഞ്ചാമത്തെ രാജ്യമായി ജപ്പാന്‍. ആദ്യ ചാന്ദ്ര പര്യവേക്ഷണ ദൗത്യത്തിന്റെ ഭാഗമായി ജപ്പാന്‍ വിക്ഷേപിച്ച സ്ലിം(സ്മാര്‍ട്ട് ലാന്‍ഡര്‍ ഫോര്‍ ഇന്‍വസ്റ്റ്ഗേറ്റിങ് മൂണ്‍) പേടകമാണ് പ്രാദേശിക സമയം ഇന്ന് പുലര്‍ച്ചെ ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയത്. ലക്ഷ്യസ്ഥാനത്തിന്റെ നൂറ് മീറ്ററിനുള്ളില്‍ മൂണ്‍ സ്നിപ്പര്‍ എന്ന് വിളിക്കുന്ന സ്ലിം ഇറങ്ങിയെന്നാണ് ജപ്പാന്‍ എയ്റോസ്പേസ് എക്സ്പ്ലൊറേഷന്‍ ഏജന്‍സി നല്‍കുന്ന വിവരം. വിവരങ്ങള്‍ സ്ഥിരീകരിക്കാന്‍ ഒരുമാസം സമയമെടുത്തേക്കുമെന്നും ഏജന്‍സി അറിയിച്ചു. ഇതിന് ശേഷമായിരിക്കും അന്തിമ സ്ഥിരീകരണം നല്‍കുക.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ ഏഴിനാണ് സ്ലിം എ​ച്ച്-​ഐഐഎ 202 റോ​ക്ക​റ്റി​ൽ ബഹിരാകാശത്തേക്ക് കു​തി​ച്ചു​യ​ർ​ന്ന​ത്. നേ​രി​ട്ട് ച​ന്ദ്ര​നി​ലേ​ക്ക് പ​റ​ക്കു​ന്നതിന് പ​ക​രം ചാ​ന്ദ്ര​വാ​ഹ​ന​ത്തോ​ടൊ​പ്പം റോ​ക്ക​റ്റി​ൽ ഘ​ടി​പ്പി​ച്ചി​രു​ന്ന ഒ​രു ബ​ഹി​രാ​കാ​ശ ടെ​ലി​സ്കോ​പി​നെ (എ​ക്സ്റേ ഇ​മാ​ജി​ങ് ആ​ൻ​ഡ് സ്​​പെ​ക്ടോ​സ്കോ​പി മി​ഷ​ൻ) ശൂ​ന്യാ​കാ​ശ​ത്ത് സ്ഥാ​പി​ച്ചു. തു​ട​ർ​ന്നാ​ണ് ച​ന്ദ്ര​ന്റെ ഭ്ര​മ​ണ​പ​ഥം ല​ക്ഷ്യ​മാ​ക്കി സ്ലിം കു​തി​ച്ച​ത്. ഈ മാസം 14ന് ​ചാ​ന്ദ്ര​ഭ്ര​മ​ണ​പ​ഥ​ത്തി​ലെ​ത്തി​യ സ്ലിം ക​ഴി​ഞ്ഞ​ ദി​വ​സമാണ് ലാന്‍ഡിങ് ശ്രമം ആരംഭിച്ചത്.

Eng­lish Summary;Japan touch­es the moon; Slim land­ing success

You may also like this video

Exit mobile version