Site icon Janayugom Online

ജാപ്പനീസ് ജ്വരവും പടരുന്നു: എട്ടുപേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍, 82 രോഗികള്‍ ചികിത്സയില്‍

japan fever

അസമില്‍ ജാപ്പനീസ് മസ്തിഷ്ക ജ്വരം ബാധിച്ച് എട്ട് പേർ മരിച്ചു. 82 ഓളം പേര്‍ക്ക് രോഗം ബാധിക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. നാഷണൽ ഹെൽത്ത് മിഷനാണ് (എൻഎച്ച്എം) ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്.
കഴിഞ്ഞ ഒമ്പത് ദിവസത്തിനിടെ സംസ്ഥാനത്ത് വെള്ളപ്പൊക്കം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. പ്രദേശത്ത് ജില്ലാ റാപ്പിഡ് റെസ്‌പോൺസ് ടീമുകളെ (ഡിആർആർടി) രൂപീകരിക്കാനും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കാനും ആരോഗ്യവകുപ്പ് ഉത്തരവിട്ടു. ജാപ്പനീസ് മസ്തിഷ്ക ജ്വരവും മലേറിയയും അസമിൽ എല്ലാവര്‍ഷവും നിരവധിയാളുകളെയാണ് കൊന്നുക്കൊണ്ടിരിക്കുന്നത്.
കഴിഞ്ഞ വർഷം ജാപ്പനീസ് മസ്തിഷ്ക ജ്വരം ബാധിച്ച് വടക്കുകിഴക്കൻ സംസ്ഥാനത്ത് 40 മരണങ്ങളെങ്കിലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്. 

Eng­lish Sum­ma­ry: Japan­ese fever also spreads: eight deaths report­ed, 82 patients under treatment

You may like this video also

Exit mobile version