Site iconSite icon Janayugom Online

ജപ്പാന് ഇനി വനിതാ പ്രധാനമന്ത്രി? സനായി ടാകൈച്ചി എൽഡിപി പാർട്ടി നേതാവായി തിരഞ്ഞെടുക്കപ്പെട്ടു

ജപ്പാന്റെ മുൻ സാമ്പത്തിക സുരക്ഷാ മന്ത്രി സനായി ടാകൈച്ചി, ഭരണകക്ഷിയായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയുടെ (എൽഡിപി) പുതിയ നേതാവായി തിരഞ്ഞെടുക്കപ്പെട്ടു. ഇതോടെ, സനായി ടാകൈച്ചി ജപ്പാന്റെ ചരിത്രത്തിലെ ആദ്യ വനിതാ പ്രധാനമന്ത്രിയാകാനുള്ള സാധ്യത ഉയര്‍ന്നിരിക്കുകയാണ്. പാർട്ടി വോട്ടെടുപ്പിൽ മുൻ പ്രധാനമന്ത്രി ജൂനിചിരോ കോയിസുമിയുടെ മകനും കൃഷിമന്ത്രിയുമായ ഷിൻജിറോ കോയിസുമിയെ പരാജയപ്പെടുത്തിയാണ് ടാകൈച്ചി വിജയിച്ചത്. ലിംഗസമത്വത്തിന്റെ കാര്യത്തിൽ അന്താരാഷ്ട്രതലത്തിൽ പിന്നിലുള്ള ഒരു രാജ്യത്ത്, ടാകൈച്ചിയുടെ വിജയം ചരിത്രപരമായ നീക്കമാണ്.

നിലവിലെ പ്രധാനമന്ത്രി ഷിഗേരു ഇഷിബയ്ക്ക് പകരമാണ് ടാകൈച്ചി എത്തുന്നത്. കഴിഞ്ഞ വർഷം തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ട എൽഡിപി, ജനപിന്തുണ വീണ്ടെടുക്കാൻ ടാകൈച്ചിയുടെ നേതൃത്വത്തിലൂടെ സാധിക്കുമെന്ന് കരുതുന്നു. പാർലമെന്റിന്റെ അധോസഭയിൽ എൽഡിപിക്ക് ഭൂരിപക്ഷമുള്ളതിനാലും പ്രതിപക്ഷ കക്ഷികൾ ദുർബലമായതിനാലും ടാകൈച്ചി അടുത്ത പ്രധാനമന്ത്രിയാകാനാണ് സാധ്യത.

Exit mobile version