Site iconSite icon Janayugom Online

കാസർകോട് ജസീലയുടെ ആത്മഹത്യ; ആൺസുഹൃത്തിന്റെ മാതാവ് പോലീസ് കസ്റ്റഡിയിൽ

മോഷണക്കുറ്റം ആരോപിച്ചതിനെ തുടർന്ന് കാസർകോട് നാലത്തടുക്കയിൽ ജസീല ആത്മഹത്യ ചെയ്ത സംഭവത്തിൽ ആൺ സുഹൃത്തിന്റെ മാതാവ് ആയിഷ (48) അറസ്റ്റിൽ. വിദ്യാനഗർ പൊലീസാണ് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. 

മോഷണക്കുറ്റം ആരോപിച്ചതിനെ തുടര്‍ന്ന് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച ജസീല കാസർകോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരിച്ചത്. സ്വർണ്ണം മോഷ്ടിച്ചെന്ന വ്യാജ ആരോപണത്തെത്തുടർന്ന് അയൽവാസികളിൽ നിന്നും പൊലീസിൽ നിന്നും നേരിട്ട മാനസിക പീഡനത്തിൽ മനംനൊന്താണ് ജസീല ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളുടെ പരാതി. മരണത്തിന് തൊട്ടുമുമ്പ് ജസീല പകർത്തിയ വീഡിയോ ആണ് കേസിൽ നിർണ്ണായകമായത്. 

അതേസമയം വനിതാ ലീഗ് അടക്കമുള്ള സംഘടനകൾ ജസീല ആത്മഹത്യ ചെയ്ത സംഭവം പ്രത്യേക സംഘത്തെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ച് രംഗത്തെത്തി. അന്വേഷണം അട്ടിമറിക്കാൻ പൊലീസ് ശ്രമിക്കുന്നുവെന്ന ആരോപണം കുടുംബം കഴിഞ്ഞ ദിവസം ഉന്നയിച്ചിരുന്നു. 

Exit mobile version