Site iconSite icon Janayugom Online

മലപ്പുറത്ത് മഞ്ഞപ്പിത്തം വ്യാപകമാക്കുന്നു: 459 പേര്‍ ചികിത്സയില്‍

മലപ്പുറത്ത് വ്യാപകമഞ്ഞപ്പിത്തം. മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തില്‍ പ്രദേശത്ത് സ്‌കൂളുകള്‍ക്ക് ആരോഗ്യവകുപ്പ് ജാഗ്രത നിര്‍ദേശം നല്‍കി. വീടുകള്‍ കയറിയിറങ്ങിയുള്ള ബോധവല്‍ക്കരണവും ആരോഗ്യവകുപ്പ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.ചേലേമ്പ്രയിൽ 15 വയസുകാരി ഞായറാഴ്ച രോഗം ബാധിച്ച് മരിച്ചിരുന്നു. ചേളാരിയിലെ ഒരു സ്വകാര്യ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത ചേലേമ്പ്ര സ്വദേശികളില്‍ ഒട്ടേറെ പേര്‍ക്ക് മഞ്ഞപ്പിത്തം ബാധിച്ചിരുന്നു .

വള്ളിക്കുന്ന്, അത്താണിക്കല്‍, മൂന്നിയൂര്‍, തേഞ്ഞിപ്പലം, ചേലേമ്പ്ര തുടങ്ങിയ പഞ്ചായത്തുകളിലാണ് മഞ്ഞപ്പിത്തം ഏറെയും പടരുന്നത്. അത്താണിക്കലില്‍ മാത്രം 284 രോഗികളില്‍ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിരുന്നു. വള്ളിക്കുന്ന് മണ്ഡലത്തില്‍ 459 പേര്‍ വിവിധ സമയങ്ങളിലായി ചികിത്സ തേടിയതായും അധികൃതര്‍ അറിയിച്ചു.

Eng­lish sum­ma­ry ;jaun­dice ram­pant in Malap­pu­ram: 459 under treatment

you may also like this video

Exit mobile version