Site iconSite icon Janayugom Online

ജെഡിയു വക്താവ് അജയ് അലോകിനെയും മറ്റ് 3 പേരെയും പാർട്ടിയിൽ നിന്ന് പുറത്താക്കി

ബിഹാറില്‍ ഭരണകക്ഷിയായ ജനതാദൾ (യുണൈറ്റഡ്)വക്താവ് അജയ് അലോകിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന്ചൊവ്വാഴ്ച പുറത്താക്കി.അജയ് അലോകിന് പുറമെ പാര്‍ട്ടി സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അനിൽകുമാർ,വിപിൻ കുമാർ യാദവ് എന്നിവരെയും പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്.പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളെ തുടർന്നാണ് നേതാക്കളെ പുറത്താക്കിയതെന്നാണ് ജെഡിയു പ്രസ്താവനയിൽ പറയുന്നത്.

പാർട്ടി നേതാവ് ജിതേന്ദ്ര നീരജിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്യുന്നു.പാർട്ടിയെ ശക്തിപ്പെടുത്താനാണ് ഈ തീരുമാനം.പാർട്ടിയിൽ അച്ചടക്കം പാലിക്കുക, ബിഹാർ ജെഡിയു അധ്യക്ഷൻ ഉമേഷ് സിംഗ് കുശ്‌വാഹ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Eng­lish Sum­ma­ry : JD (U) spokesper­son Ajay Alok and three oth­ers were expelled from the party

You may also like this video:

Exit mobile version