Site icon Janayugom Online

ജെഡിഎസ് പുതിയ പാര്‍ട്ടിയാകുന്നു

എന്‍ഡിഎ ഘടകകക്ഷിയായ ജെഡിഎസുമായുള്ള ബന്ധം വേര്‍പ്പെടുത്തി പുതിയ പാർട്ടി രൂപീകരിക്കാൻ കേരള ഘടകത്തിന്റെ തീരുമാനം. ബിജെപിയോടൊപ്പം പ്രവര്‍ത്തിക്കുന്ന ഒരു പാര്‍ട്ടിയുടെ ഘടകമായി അറിയപ്പെടാന്‍ ഇഷ്ടപ്പെടുന്നില്ലെന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭാഗമായി തുടരുമെന്നും സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസ് അറിയിച്ചു. ജെഡിഎസ് നേതാവായ എച്ച് ഡി കുമാരസ്വാമി എൻഡിഎ മന്ത്രിസഭയിൽ അംഗമായതോടെയാണ് കേരള ഘടകം കേന്ദ്ര നേതൃത്വവുമായുള്ള ബന്ധം ഒഴിവാക്കാനുള്ള നടപടികളിലേക്ക് കടക്കുന്നത്. ഇന്ന് ചേര്‍ന്ന സംസ്ഥാന നേതൃയോഗത്തിലാണ് പുതിയ പാർട്ടി രൂപീകരിച്ച് മുന്നോട്ടുപോകാൻ തീരുമാനമായത്. 

Eng­lish Summary:JDS becomes a new party
You may also like this video

Exit mobile version