Site icon Janayugom Online

പ്രശാന്ത് കിഷോർ ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണെന്ന് ജെഡിയു

പ്രശാന്ത് കിഷോർ “ബിജെപിക്ക് വേണ്ടി” പ്രവർത്തിക്കുന്നുവെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയു പാര്‍ട്ടി ദേശീയ പ്രസിഡന്റ് രാജീവ് രഞ്ജൻ സിംഗ് അലി. പ്രശാന്ത് കിഷോർ നടത്തുന്ന ‘ജൻ സൂരജ്’ കാമ്പയിനിനുള്ള ഫണ്ടിന്റെ ഉറവിടത്തെയും ജെഡിയു ചോദ്യം ചെയ്തു. ബിഹാറിൽ കഴിഞ്ഞ 30 വർഷമായി ഒരു വികസന പ്രവർത്തനങ്ങളും നടന്നിട്ടില്ലെന്ന രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെ പരാമർശത്തിനെതിരെ പ്രതികരിക്കുകയായിരുന്നു രാജീവ് രഞ്ജൻ. പ്രശാന്ത് കിഷോർ വിവിധ പത്രങ്ങളുടെ കവർ പേജുകളിൽ വലിയ പരസ്യങ്ങൾ നൽകുന്നു, അത്തരം പ്രചാരണങ്ങൾക്കെല്ലാം അദ്ദേഹത്തിന് പണം എവിടെ നിന്ന് ലഭിക്കുന്നു? എന്താണ് അദ്ദേഹത്തിന്റെ പണത്തിന്റെ ഉറവിടം? അദ്ദേഹം ചെലവഴിക്കുന്ന ഭീമമായ തുകയുടെ ഉറവിടത്തെകുറിച്ച് ഇഡിയും സിബിഐയും മൗനം പാലിക്കുകയാണെന്നും രാജീവ് രഞ്ജൻ ആരോപിച്ചു.

പ്രശാന്ത് കിഷോറിനെ ഒരു “രാഷ്ട്രീയ ഇടനിലക്കാരൻ” എന്ന് വിളിച്ച് സംസ്ഥാന ബിജെപി വക്താവ് നിഖിൽ ആനന്ദ് പ്രസ്താവന ഇറക്കിയതിന് തൊട്ടുപിന്നാലെയാണ് ജെഡിയുവിന്റെ പ്രതികരണമെന്നാണ് റിപ്പോര്‍ട്ട്. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി ആദ്യമായി ഭൂരിപക്ഷം നേടിയപ്പോള്‍ നരേന്ദ്ര മോഡിയുടെ വിജയകരമായ പ്രചാരണം കൈകാര്യം ചെയ്തത് പ്രശാന്ത് കിഷോറായിരുന്നു. ഒരു വർഷത്തിനുശേഷം, ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ജെഡിയു, ലാലു പ്രസാദിന്റെ ആർജെഡി, കോൺഗ്രസ് എന്നിവയുടെ മഹാസഖ്യത്തിനുവേണ്ടിയും പ്രവര്‍ത്തിച്ചു.

Eng­lish sum­ma­ry; JDU says that Prashant Kishor is work­ing for BJP

You may also like this video;

Exit mobile version