രാജ്യത്ത് ബിജെപിക്ക് എതിരേ പ്രതിപക്ഷ ഐക്യം രൂപപ്പെടണമെന്നും, 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ അധികാരത്തില്‍ നിന്നും പുറത്താക്കണമെന്നും ജെഡിയുനേതാവും , മുന്‍ ബീഹര്‍ മുഖ്യമന്ത്രിയുമായ നിതീഷ്കുമാര്‍ അഭിപ്രായപ്പെട്ടു.തെരഞെടുപ്പില്‍ മൂന്നാം മുന്നണി കാണില്ല.പക്ഷെ വളരെ സുപ്രധാനമുന്നണി ആയിരിക്കും ഉണ്ടാവുകയെന്നും അദ്ദേഹം വ്യക്തമാക്കി.
ബീജെപിയെ അധികാരത്തില്‍ നിന്നും മാറ്റുവാന്‍ എല്ലാവരും ഒരേ മനസോടെ പ്രവര്‍ത്തിക്കണമെന്നും നിതീഷ് അഭിപ്രായപ്പെട്ടു,താന്‍ പ്രതിപക്ഷ ഐക്യം യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമത്തിലാണ്. അതിനായി വിവിധ പാര്‍ട്ടി നേതാക്കളെ കണ്ടുകൊണ്ടിരക്കുകയാണെന്നുംഅദ്ദേഹം വ്യക്തമാക്കി. സമാനസ്വഭാവമുള്ള പാര്‍ട്ടികള്‍ ഒന്നിക്കണം, അതിലൂടെ ഐക്യം സ്വരൂപിക്കപ്പെടണമെന്നും നിതീഷ് അഭിപ്രായപ്പെട്ടു.
പ്രധാനമന്ത്രിപദവിയിലേക്ക് താനില്ലെന്നും നിതീഷ് കുമാര്‍ വ്യക്തമാക്കി. 2020ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍സഖ്യംമുണ്ടായിട്ടും ജെഡിയുവിനെ പരാജയപ്പെടുത്താന്‍ ബിജെപി ശ്രമിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ജെഡിയുവിന്റെ പ്രകടനം മോശമാവാന്‍ കാരണം, ബിജെപിയുമായുള്ള സഖ്യമാണ്. അവര്‍ ഞങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ചു.
ജെഡിയുവിന് അത്രയും കുറഞ്ഞ സീറ്റുകള്‍ മുമ്പൊരിക്കലും ലഭിച്ചിരുന്നില്ല. അത് ബിജെപി ഓര്‍ക്കണം.മുന്‍ നിയമസഭാ തിരഞ്ഞെടുപ്പുകളിലൊന്നിലും ജെഡിയുവിന് അത്തരം പരാജയം ഉണ്ടായിരുന്നില്ല.എന്നാല്‍ ബിജെപി ഞങ്ങളുടെ സ്ഥാനാര്‍ത്ഥികളുടെ തോല്‍വി ഉറപ്പാക്കാന്‍ വേണ്ടി പരിശ്രമിച്ചുവെന്നും നിതീഷ് ആരോപിച്ചു. അതേസമയം മാധ്യമങ്ങള്‍ക്കെതിരെയും നിതീഷ് രംഗത്തെത്തി. മാധ്യമങ്ങളെ ഒന്നും പ്രസിദ്ധീകരിക്കാന്‍ ബിജെപി അനുവദിക്കില്ലെന്നും നിതീഷ് കുറ്റപ്പെടുത്തി.
English Summary:
JDU wants opposition unity to be strengthened against BJP
You may also like this video: