ജീപ്പും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികരായ രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം. അണക്കര ചെല്ലാർകോവിലില്‍ ചൊവ്വാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. തമിഴ്നാട്ടിലേക്ക് തൊഴിലാളികളുമായി പോകുന്ന ജീപ്പും യുവാക്കൾ സഞ്ചരിച്ച ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. അണക്കര ഉദയഗിരിമേട് സ്വദേശികളായ ഷാനറ്റ്, അലൻ കെ ഷിബു എന്നിവരാണ് മരിച്ചത്. ജീപ്പ് അമിത വേഗതയിലായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാർ ഉടൻതന്നെ യുവാക്കളെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തില്‍ വണ്ടൻ മേട് പൊലീസ് കേസെടുത്തു.
ഇടുക്കിയിൽ ജീപ്പ് ബൈക്കിലിടിച്ച് അപകടം; രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം

