കൊല്ലം കുളത്തൂപ്പുഴയിൽ ജീപ്പ് നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ആര്യങ്കാവ് നെടുമ്പാറ സ്വദേശിനിയായ ഓമന (65) ആണ് മരിച്ചത്. കുളത്തൂപ്പുഴ മാർത്താണ്ടൻ കരയിൽ വെച്ചാണ് അപകടം നടന്നത്. അപകടം സംഭവിക്കുമ്പോൾ എട്ട് പേർ ജീപ്പിലുണ്ടായിരുന്നു. പരിക്കേറ്റ മറ്റ് ഏഴ് പേരെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജീപ്പിന് നിയന്ത്രണം നഷ്ടമായി അപകടം; 65 കാരിക്ക് ദാരുണാന്ത്യം

