Site iconSite icon Janayugom Online

സ്‌കോട്ട്‌സ്‌ഡെയ്ൽ വിമാനത്താവളത്തിൽ ജെറ്റ് വിമാനങ്ങൾ കൂട്ടിയിടിച്ചു; ഒരു മരണം

അരിസോണയില്‍ ജെറ്റ് വിമാനങ്ങൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. സ്‌കോട്ട്‌സ്‌ഡെയ്ൽ വിമാനത്താവളത്തിലാണ് സംഭവം. മോട്ട്‌ലി ക്രൂ ഗായകൻ വിൻസ് നീലിന്‍റെ ഉടമസ്ഥതയിലുള്ള സ്വകാര്യ ജെറ്റ് വിമാനം മറ്റൊരു ജെറ്റ് വിമാനവുമായി കൂട്ടിയിടിക്കുകയായിരുന്നു. മറ്റ് യാത്രക്കാർക്ക് പരിക്കേറ്റു.

വിമാനത്താവളത്തിലിറങ്ങുന്നതിനിടെ റൺവേയിൽനിന്ന് തെന്നിമാറി പാർക്ക് ചെയ്തിരുന്ന മറ്റൊരു വിമാനവുമായി നീലിന്‍റെ സ്വകാര്യ ജെറ്റ് കൂട്ടിയിടിക്കുകയായിരുന്നുവെന്ന് നീലിന്‍റെ പ്രതിനിധി വോറിക് റോബിൻസൺ പറഞ്ഞു. അപകട സമയം ഗായകൻ വിമാനത്തിൽ ഉണ്ടായിരുന്നില്ല.

മൂന്നാഴ്ചക്കിടെ യുഎ​സി​ലു​ണ്ടാ​കു​ന്ന നാലാമത്തെ വി​മാ​നാ​പ​ക​ട​മാ​ണി​ത്. അടുത്തിടെ പ​ടി​ഞ്ഞാ​റ​ൻ അ​ലാ​സ്ക​യി​ൽ​നി​ന്ന് കാ​ണാ​താ​യ യാ​ത്രാ​വി​മാ​നം ത​ണു​ത്തു​റ​ഞ്ഞ ക​ട​ലി​ൽ ത​ക​ർ​ന്ന നി​ല​യി​ൽ ക​ണ്ടെ​ത്തിയിരുന്നു. അപകടത്തിൽ വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന 10 പേ​രും മ​രി​ച്ചു. പിന്നാലെ വെ​ള്ളി​യാ​ഴ്ച​ ക​ട​ലി​ൽ നിന്ന് വി​മാ​നം ക​ണ്ടെ​ത്തുകയായിരുന്നു. നോ​മി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ​യാ​ണ് വി​മാ​നം കാ​ണാ​താ​യ​ത്. വി​മാ​ന​ത്തി​നാ​യി യു​എ​സ് കോ​സ്റ്റ്ഗാ​ർ​ഡ് ഹെ​ലി​കോ​പ്ട​റു​ക​ൾ ഉ​ൾ​പ്പെ​ടെ ഉ​പ​യോ​ഗി​ച്ച് തി​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്നു. ഒ​മ്പ​ത് യാ​ത്ര​ക്കാ​രും പൈ​ല​റ്റു​മാ​ണ് ബെ​റി​ങ് എ​യ​റി​ന്റെ സെ​സ്ന കാ​ര​വ​ൻ വി​മാ​ന​ത്തി​ൽ ഉണ്ടായിരുന്നത്. 

Exit mobile version