Site iconSite icon Janayugom Online

ജാർഖണ്ഡിൽ ജെഎംഎം മുന്നണി അധികാരത്തിൽ; എക്‌സിറ്റ്പോളുകളെ നിഷ്‌പ്രഭമാക്കുന്ന വിജയം

ജാർഖണ്ഡിൽ ജെഎംഎം മുന്നണി അധികാരം നിലനിർത്തി. എക്സിറ്റ് പോളുകളെ നിഷ്‌പ്രഭമാക്കിയാണ് മുന്നണിയുടെ വിജയം . എൻഡിഎ മുന്നണി തുടക്കത്തിൽ നേടിയ ലീഡിനെ വോട്ടെണ്ണലിന്റെ ആദ്യ രണ്ട് മണിക്കൂറുകൾ പിന്നിട്ടപ്പോഴേക്കും ജെഎംഎം മുന്നണി മറികടന്നു. ആകെയുള്ള 81 സീറ്റുകളിൽ ഇതുവരെ 44 സീറ്റുകളിൽ അവർ വിജയം നേടി. മുന്നണിയിലെ പ്രധാനകക്ഷിയായ ജെഎംഎം 27 സീറ്റുകൾ നേടിയപ്പോൾ കോൺഗ്രസ്‌ 13 സീറ്റും ആർജെഡി നാല് സീറ്റുകളിലും വിജയിച്ചു.എൻഡിഎ സഖ്യം 32 സീറ്റുകൾ നേടിയപ്പോൾ ബിജെപി 21 സീറ്റുകൾ നേടി. മറ്റ് മൂന്ന് ഘടകകക്ഷികൾ എല്ലാം ഓരോ സീറ്റ് വീതം നേടി. ചംമ്പായ സോറന്റെ എൻഡിയിലേക്കുള്ള പ്രവേശനം ബിജെപിക്ക് ഗുണം ചെയ്തില്ലെന്നാണ് ഫലങ്ങൾ സൂചിപ്പിക്കുന്നത്.ജെഎംഎം നേതാക്കളായ മുഖ്യമന്ത്രി ഹേമന്ത് സോറൻ ബർഹൈത്തിലും ഭാര്യ കൽപ്പന ഗണ്ഡേയിലും വിജയിച്ചു. ബിജെപിയിലേക്ക് ചേക്കേറിയ മുൻ മുഖ്യമന്ത്രി ചംമ്പായ സോറൻ സെറെകല മണ്ഡലത്തിലും വിജയിച്ചു. 

Exit mobile version