Site iconSite icon Janayugom Online

കോവിഡ് ജെഎൻ.1 കേരളത്തില്‍ സ്ഥിരീകരിച്ചു

കോവിഡിന്റെ ഏറ്റവും പുതിയ വകഭേദം-ജെഎൻ.1 കേരളത്തില്‍ സ്ഥിരീകരിച്ചു. 79 വയസുകാരിയായ രോഗിയിലാണ് പുതിയ വകഭേദം തിരിച്ചറിഞ്ഞത്. രാജ്യത്ത് സ്ഥിരീകരിക്കുന്ന ആദ്യ ജെഎൻ.1 കേസാണിതെന്ന് ഇന്ത്യൻ സാര്‍സ് കോവ്-2 ജീനോമിക്സ് കൺസോർഷ്യമായ ഇന്‍സാകോഗാണ് പുതിയ വകഭേദം കണ്ടെത്തിയത്.

ബിഎ. 2.86 വകഭേദത്തിൽ നിന്നും ഉണ്ടായ പുതിയ രൂപമാണ് ജെഎൻ.1. നവംബര്‍ 18ന് നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ചെറിയ ലക്ഷണങ്ങള്‍ മാത്രമാണ് ഇവര്‍ക്ക് ഉണ്ടായിരുന്നതെന്നും രോഗി സുഖം പ്രാപിച്ചതായും ഇന്‍സാകോഗ് അറിയിച്ചു.

Eng­lish Sum­ma­ry: jn 1 covid vari­ant detect­ed in kerala
You may also like this video

Exit mobile version