Site iconSite icon Janayugom Online

രാജ്യത്ത് 22 പേര്‍ക്ക് ജെഎന്‍.1: കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് കേരളത്തിലും ഗോവയിലും

JN1JN1

രാജ്യത്ത് ഒരാള്‍ക്ക് കൂടി കോവിഡ് ഉപവകഭേദമായ ജെഎന്‍. 1 സ്ഥിരീകരിച്ചു. ഇതോടെ ആകെ ജെഎന്‍.1 സ്ഥിരീകരിച്ചവരുടെ എണ്ണം 22 ആയി. 21 കേസുകള്‍ ഗോവയിലും ഒരെണ്ണം കേരളത്തിലുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ ഗോവയില്‍ കോവിഡ് ക്ലസ്റ്ററുകളില്ലെന്നും രോഗം സ്ഥിരീകരിച്ചവര്‍ ഗുരുതര ആരോഗ്യപ്രശ്നങ്ങളില്ലാതെ രോഗമുക്തി നേടിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 

വരണ്ട ചുമ, പനിയില്ലാതെ തൊണ്ടവേദന തുടങ്ങിയവയാണ് ജെഎന്‍.1 ബാധിതരുടെ പൊതുവായ രോഗലക്ഷണങ്ങള്‍.
ജെഎന്‍.1 ആണോയെന്ന സംശയത്തെ തുടര്‍ന്ന് 62 സാമ്പിളുകളാണ് നവംബര്‍ മാസത്തില്‍ ഇന്‍സകോഗിന്റെ വ്യത്യസ്ത ലാബുകളിലായി പരിശോധനയ്ക്കെത്തിച്ചത്. ഡിസംബറില്‍ ഇതുവരെ 253 സാമ്പിളുകളും പരിശോധിച്ചു. ഇന്നലെ വരെയുള്ള കണക്കനുസരിച്ച് ഇതുവരെ 22 പേര്‍ക്ക് മാത്രമാണ് ജെഎന്‍.1 സ്ഥിരീകരിച്ചത്. 

കേരളത്തിലെ 79കാരിക്കാണ് ഇന്ത്യയില്‍ ആദ്യമായി ജെഎന്‍.1 സ്ഥിരീകരിച്ചത്. ഈ മാസം എട്ടിനാണ് ഇത് കണ്ടെത്തിയത്. അപ്പോഴെക്കും അവര്‍ സുഖം പ്രാപിച്ചിരുന്നു. ഇതുവരെ രാജ്യത്ത് 640 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സജീവ കോവിഡ് രോഗികളുടെ എണ്ണം 2997 ആയി ഉയര്‍ന്നു.

Eng­lish Sum­ma­ry: JN.1 for 22 peo­ple in the coun­try: Cas­es report­ed in Ker­ala and Goa

You may also like this video

Exit mobile version