Site icon Janayugom Online

കഞ്ചാവ് കേസുകളില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് മാപ്പ് നൽകി ജോ ബൈഡൻ

രാജ്യത്ത് കഞ്ചാവ് കേസില്‍ ആയിരക്കണക്കിന് ആളുകള്‍ക്ക് മാപ്പ് നല്‍കുന്നതായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. കഞ്ചാവ് ചെറിയ തോതില്‍ കൈവശം വച്ചതിനും ഉപയോഗിച്ചതിനും ജയില്‍ ശിക്ഷ അനുഭവിക്കേണ്ടതില്ല എന്ന് പറഞ്ഞാണ് ബൈഡന്‍ ഉത്തരവിറക്കിയത്. എല്ലാ സംസ്ഥാനങ്ങളും ഈ ഉത്തരവ് നടപ്പിലാക്കണമെന്നും ജോ ബൈഡന്‍ പറഞ്ഞു. അമേരിക്കയില്‍ 6500ഓളം ആളുകളെയാണ് കഞ്ചാവ് കേസിലെ നിയമം നേരിട്ട് ബാധിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. രാജ്യത്ത് കഞ്ചാവ് ഭാഗികമായെങ്കിലും നിയമവിധേയമാക്കുന്നതിന് മുന്നോടിയായാണ് ഈ നീക്കം. 

ആയിരക്കണക്കിന് ആളുകളുടെ ജീവിതം കഞ്ചാവ് കേസില്‍ പെട്ട് നശിച്ചു. കഞ്ചാവിനോടുള്ള തെറ്റായ സമീപനം കൊണ്ടാണിത്. ഈ തെറ്റുകള്‍ തിരുത്താനുള്ള സമയമാണിതെന്ന് ജോ ബൈഡന്‍ പറഞ്ഞു. കഞ്ചാവ് ഉപയോഗിച്ച് കേസില്‍ ജയില്‍ കഴിയുന്നവര്‍ക്ക് തൊഴില്‍, പാര്‍പ്പിടം, വിദ്യാഭ്യാസം തുടങ്ങിയ അടിസ്ഥാന അവകാശങ്ങളെല്ലാം നിഷേധിക്കപ്പെടാം. ഇതെല്ലാം ഒഴിവാക്കാനാണ് ഇത്തരമൊരു തീരുമാനമെന്ന് ബൈഡന്‍ വ്യക്തമാക്കി. 

Eng­lish Summary:Joe Biden par­dons those con­vict­ed in cannabis cases
You may also like this video

Exit mobile version