അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് കോവിഡ് സ്ഥിരീകരിച്ചു. ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നുമില്ലെന്നും നേരിയ ലക്ഷണങ്ങളെ ഉണ്ടായിരുന്നുള്ളുവെന്നും അദ്ദേഹത്തിന്റെ ഓഫീസ് വ്യക്തമാക്കി. വൈറ്റ് ഹൗസില്‍ ഐസലേഷനില്‍ തുടരുന്ന ബൈഡന് അവിടെ നിന്നും ജോലികള്‍ നിര്‍വഹിക്കുമെന്നും ഓഫീസ് അറിയിച്ചു.
മുഴുവന്‍ ഡോസ് വാക്സിനു പുറമെ രണ്ട് തവണ ബൂസ്റ്റര്‍ ഡോസും സ്വീകരിച്ച വ്യക്തിയാണ് ജോ ബൈഡന്.