2024ലെ വൈറ്റ് ഹൗസിലേക്കുള്ള ഒരു തെരഞ്ഞെടുപ്പ് ഭൂകമ്പത്തില്‍ നിന്ന് പിന്മാറി നിലവിലെ അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍.വൈസ് പ്രസിഡന്‍റ് കമലാ ഹാരിസിനെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നോമിനിയായി അംഗീകരിക്കുകയും ചെയ്തു.ഡൊണാള്‍ഡ് ട്രംപുമായുള്ള മത്സരത്തിന് തന്‍റെ പ്രായവും മാനസിക ക്ഷമതയും അനുവദിക്കുന്നില്ലെന്നും പാര്‍ട്ടിയുടെയും രാജ്യത്തിന്‍റെയും നല്ലതിന് വേണ്ടി താന്‍ പ്രവര്‍ത്തിക്കകുയാണെന്നും 81 കാരനായ ബൈഡന്‍ പറഞ്ഞു.
നവംബര്‍ 5ന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഈ നീക്കം ഡെമോക്രാറ്റുകളെ പ്രക്ഷുബ്ധതയിലേക്ക് തള്ളി നീക്കുന്നതാണ്.എന്നാല്‍ അമേരിക്കയുടെ ആദ്യ വനിതാ പ്രസിഡന്‍റാകാനും ട്രംപിനെ പരാജയപ്പെടുത്തിക്കൊണ്ട് പാര്‍ട്ടിയെ പുനരുജീവിപ്പിക്കാനും സാധിക്കുമെന്ന് സ്ഥിരീകരിക്കുകയാണ് കമലാ ഹാരിസ്.
അതേസമയം തന്‍റെ സോഷ്യല്‍ മീഡിയ പേജീലൂടെ ബൈഡന്‍ പ്രസിഡന്‍റാകാന്‍ യോഗ്യനല്ലെങ്കില്‍ അദ്ദേഹം രാജ്യ സേവനത്തിനും യോഗ്യനല്ലെന്നാണ് ട്രംപ് പ്രതികരിച്ചത്.
English Summary;Joe Biden withdrew from the election fight with Trump; now his opponent is Kamala Harris
You may also like this video