ക്ഷാമബത്താ കുടിശികയും ലീവ് സറണ്ടറും അനുവദിക്കുക, മെഡിസെപ്പിലെ അപാകതകള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ജോയിന്റ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നാളെ താലൂക്ക് ജില്ലാ കേന്ദ്രങ്ങളിലേക്കും സെക്രട്ടേറിയറ്റിലേക്കും ജീവനക്കാര്‍ മാര്‍ച്ചും ധര്‍ണയും നടത്തും. രാവിലെ 11.30ന് സ്‌പെന്‍സര്‍ ജങ്ഷനില്‍ നിന്നും ആരംഭിക്കുന്ന സെക്രട്ടേറിയറ്റ് മാര്‍ച്ചിന് സംസ്ഥാന — ജില്ലാ നേതാക്കള്‍ നേതൃത്വം നല്‍കും. സെക്രട്ടേറിയറ്റിനു മുന്നില്‍ 12 മണിക്ക് നടക്കുന്ന ധര്‍ണ ജോയിന്റ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ജയശ്ചന്ദ്രന്‍ കല്ലിംഗല്‍ ഉദ്ഘാടനം ചെയ്യും.
ചെയര്‍മാന്‍ കെ ഷാനവാസ്‌ഖാന്‍ അധ്യക്ഷത വഹിക്കും. സൗത്ത് — നോര്‍ത്ത് ജില്ലാ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ അഞ്ച് താലൂക്ക് കേന്ദ്രങ്ങളില്‍ രാവിലെ 11 മണിക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചിട്ടുണ്ട്. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം എം നജിം കാട്ടാക്കട സിവില്‍ സ്റ്റേഷനിലേക്കുള്ള മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യും. മേഖലാ സെക്രട്ടറി ഡി കുമാര്‍ അധ്യക്ഷത വഹിക്കും.
നെടുമങ്ങാട് സിവില്‍ സ്റ്റേഷനിലേക്കുള്ള മാര്‍ച്ചും ധര്‍ണയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി ഹരീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. നോര്‍ത്ത് ജില്ലാ ജോയിന്റ് സെക്രട്ടറി ആര്‍ എസ് സജീവ് അധ്യക്ഷത വഹിക്കും. നെയ്യാറ്റിന്‍കര സിവില്‍ സ്റ്റേഷനിലേക്കുള്ള മാര്‍ച്ച് സംസ്ഥാന കമ്മിറ്റി അംഗം ജി സജീബ്കുമാര്‍ ഉദ്ഘാടനം ചെയ്യും. മേഖലാ പ്രസിഡന്റ് ടി എസ് ബിന്ദു അധ്യക്ഷത വഹിക്കും.
ആറ്റിങ്ങല്‍ സിവില്‍ സ്റ്റേഷനിലേക്കുള്ള മാര്‍ച്ചും ധര്‍ണയും സംസ്ഥാന കമ്മിറ്റി അംഗം വി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. നോര്‍ത്ത് ജില്ലാ കമ്മിറ്റി അംഗം വി സന്തോഷ് അധ്യക്ഷത വഹിക്കും. വര്‍ക്കല സിവില്‍ സ്റ്റേഷനില്‍ സംസ്ഥാന കമ്മിറ്റി അംഗം ടി വേണു ഉദ്ഘാടനം ചെയ്യും. നോര്‍ത്ത് ജില്ലാ സെക്രട്ടറി കെ സുരകുമാര്‍ അധ്യക്ഷത വഹിക്കും.
English Summary: Joint council march and dharna tomorrow
You may also like this video