Site icon Janayugom Online

ജോയിന്റ് കൗണ്‍സില്‍ സമ്മേളനത്തിന് ഉജ്വല തുടക്കം; പ്രതിനിധി സമ്മേളനം ഇന്ന് കാനം ഉദ്ഘാടനം ചെയ്യും

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ അവകാശ സമരസംഘടനയായ ജോയിന്റ് കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് സര്‍വീസ് ഓര്‍ഗനൈസേഷന്‍ 54-ാം വാര്‍ഷിക സമ്മേളനത്തിന് മലപ്പുറത്ത് ഉജ്വല തുടക്കം. പൊതുസമ്മേളനം സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എംപി ഉദ്ഘാടനം ചെയ്തു. 

ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന വൈസ് ചെയര്‍മാന്‍ കെ എ ശിവന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ എം രാകേഷ് മോഹന്‍, സ്വാഗത സംഘം ചെയര്‍മാന്‍ പി കെ കൃഷ്ണദാസ്, ജനറല്‍ സെക്രട്ടറി ജയശ്ചന്ദ്രന്‍ കല്ലിംഗല്‍, എ പി അഹമ്മദ്, കവിതാ രാജന്‍, കെ ഷാനവാസ‌്ഖാന്‍, സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം കെ പ്രഭാകരന്‍, ജോയിന്റ് കൗണ്‍സില്‍ ജില്ലാ സെക്രട്ടറി കെ സി സുരേഷ് ബാബു തുടങ്ങിയവര്‍ സംസാരിച്ചു. 

വിവിധ കേന്ദ്രങ്ങളില്‍ നിന്നാരംഭിച്ച ബാനര്‍, പതാക, കൊടിമര, ദീപശിഖജാഥകള്‍ മലപ്പുറം ടൗണ്‍ഹാളിലെ സുരേഷ് തൊടിയില്‍ നഗറില്‍ സംഗമിച്ചു. തുടര്‍ന്ന് പൊതുസമ്മേളന നഗരിയായ വാര്യൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്ക്വയറി (ടൗണ്‍ഹാള്‍) ലെത്തി. കഥാ പുരസ്കാരം നേടിയ ജിന്‍ഷാ ഗംഗ, കവിതാ പുരസ്കാരം നേടിയ ഷാജി നായരമ്പലം എന്നിവര്‍ക്ക് ഉപഹാരം നല്‍കി. തുടര്‍ന്ന് നിസാ അസീസിയുടെ സുഫിയാന നൈറ്റ് അരങ്ങേറി.
പ്രതിനിധി സമ്മേളനം മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയം എം ദിവാകരന്‍ നഗറില്‍ ഇന്ന് രാവിലെ 10.30ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. രാവിലെ 10ന് പതാക ഉയര്‍ത്തും.

Eng­lish Sum­ma­ry: Joint Coun­cil meet­ing gets off to a fly­ing start; The del­e­ga­tion will be inau­gu­rat­ed today

You may also like this video

Exit mobile version