Site iconSite icon Janayugom Online

ലഹരിക്കെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍‍ സംയുക്തയോഗം ഇന്ന്

ലഹരിക്കെതിരെ ശക്തമായ നടപടിയുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംയുക്തയോഗം ഇന്ന് ചേരും. യോഗത്തില്‍ മന്ത്രിമാര്‍ പങ്കെടുക്കം.യോഗത്തില്‍ പൊലീസും, എക്സൈസും തുടര്‍ നടപടികള്‍ അവതരിപ്പിക്കും .ലഹരിക്കെതിരെ വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ സംയുക്ത ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ഇതിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംയുക്ത യോഗം ഇന്ന് പതിനൊന്നരയ്ക്ക് ചേരും.

വകുപ്പുകളുടെ സംയുക്ത യോഗത്തില്‍ മന്ത്രിമാര്‍ പങ്കെടുക്കും.യോഗത്തില്‍ പൊലീസും എക്സൈസും തുടര്‍ നടപടികള്‍ അവതരിപ്പിക്കും. ലഹരിക്കെതിരെ പൊലീസും എക്സൈസും സംയുക്തമായി നീങ്ങാനാണ് ഇരുവകുപ്പുകളുടെയും തീരുമാനം. ഇരു സേനകളുടെയും ഇന്റലിജന്‍സ് വിഭാഗങ്ങള്‍ ശേഖരിക്കുന്ന വിവരങ്ങള്‍ പരസ്പരം പങ്കുവയ്ക്കും. കൂടാതെ എക്സൈസിന്റെ സ്ഥിരം പ്രതികളുടെ പട്ടിക പൊലീസിന് കൈമാറും.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ പൊലീസ് എക്‌സൈസ് വിഭാഗങ്ങളുമായി സഹകരിച്ച് സംയുക്ത നീക്കം നടത്താനും പദ്ധതിയുണ്ട്. ഡിജിപിയും എക്സൈസ് കമ്മീഷണറും യോഗത്തില്‍ പങ്കെടുക്കും. തദ്ദേശ സ്വയംഭരണം, വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം, ആരോഗ്യം തുടങ്ങിയ വകുപ്പുകളിലെ മന്ത്രിമാരും ഉന്നത ഇദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.

Exit mobile version