Site iconSite icon Janayugom Online

സംയുക്ത ട്രേഡ് യൂണിയന്‍ പ്രചരണജാഥയ്ക്ക് തുടക്കമായി

കേന്ദ്രസർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കും സ്വകാര്യവൽക്കരണത്തിനും വിലക്കയറ്റത്തിനുമെതിരെ സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ ഒമ്പതിന് നടത്തുന്ന രാജ്ഭവൻ മാർച്ചിന്റെ പ്രചാരണാർഥമുള്ള ജാഥയ്ക്ക് തുടക്കമായി. എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് ടി ജെ ആഞ്ചലോസ് ജാഥ ഉദ്ഘാടനം ചെയ്തു. അഞ്ചുവരെ ജില്ലയിലെ വിവിധകേന്ദ്രങ്ങളിൽ പര്യടനം നടത്തും. സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി ഗാനകുമാർ ക്യാപ്റ്റനും ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് പി ഡി ശ്രീനിവാസൻ വൈസ് ക്യാപ്റ്റനും എഐടിയുസി ജില്ലാസെക്രട്ടറി ഡി പി മധു ഡയറക്ടറുമായ ജാഥ, ലേബർ കോഡുകൾ പിൻവലിക്കുക, നിർദിഷ്ട വൈദ്യുതി (ഭേദഗതി) ബിൽ പിൻവലിക്കുക, സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക, ആരോഗ്യ രംഗത്ത് മുൻനിരയിൽനിന്ന് പ്രവർത്തിക്കുന്ന തൊഴിലാളികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുക, പെട്രോളിനും പെട്രോളിയം ഉൽപ്പന്നങ്ങൾക്കും ഏർപ്പെടുത്തിയ എക്സൈസ് ഡ്യൂട്ടി കുറച്ച് വിലക്കയറ്റം നിയന്ത്രിക്കുക, കരാർ തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, തുല്യജോലിക്ക് തുല്യവേതനം നൽകുക എന്നീ ആവശ്യങ്ങളാണ് മുദ്രാവാക്യമായി ഉന്നയിക്കുന്നത്.

ജാഥാംഗങ്ങളായ കെ പ്രസാദ്, എൻ ആർ ബാബുരാജ്, ബി അബിൻഷ, എസ് രാജേന്ദ്രൻ, സി കെ രാജേന്ദ്രൻ, എ എം ഷിറാസ്, ആർ അനിൽകുമാർ, സി എസ് രമേശൻ, എൻ ഗോവിന്ദൻ നമ്പൂതിരി, മോഹൻ സി അറവുന്തറ, എസ് കെ നസീർ, കെ ആർ ശശി, കെ വി ഉദയഭാനു, കളത്തിൽ വിജയൻ, പി സി വിനോദിനി, ടി കെ മുഹമ്മദ് സാലി, കെ എൻ ജയറാം, പള്ളിപ്പാട് രവീന്ദ്രൻ, ഹബീബ് തൈപ്പറമ്പിൽ, വിവിധ ട്രേഡ് യൂണിയൻ നേതാക്കളായ എച്ച് സലാം എം എൽ എ, വി മോഹൻദാസ്, വി സി മധു, ബി നസീർ, എ ഓമനക്കുട്ടൻ, കെ എഫ് ലാൽജി, എം വി രഘു, സി ഷാംജി, വി കെ ബൈജു, മുജീബ് റഹ്‌മാൻ, കെ എച്ച് ലേഖ, കെ പി സുബെെദ, അബു പോളക്കുളം എന്നിവർ പങ്കെടുത്തു. എം എച്ച് വിജയൻ സ്വാഗതം പറഞ്ഞു.

ഇന്ന് രാവിലെ ഒമ്പതിന് കാർത്തികപ്പള്ളിയില്‍ നിന്നും ജാഥ പര്യടനം തുടങ്ങും. 10.30ന് ഹരിപ്പാട്, 11.30 ന് മാവേലിക്കര പ്രൈവറ്റ് ബസ്സ്റ്റാൻഡ്, രണ്ടിന് മാന്നാർ പോസ്റ്റ് ഓഫീസ് ജങ്ഷൻ, മൂന്നിന് ചെങ്ങന്നൂർ മാർക്കറ്റ്, നാലിന് ചാരുംമൂട്, അഞ്ചിന് കായംകുളം പാർക്ക് മൈതാനിയില്‍ സമാപനം. നാളെ രാവിലെ ഒമ്പതിന് മങ്കൊമ്പില്‍ നിന്നും ജാഥ ആരംഭിക്കും. 10. 30ന് ആലപ്പുഴ നഗരചത്വരം, പകൽ 11.30ന് കലവൂർ, രണ്ടിന് തണ്ണീർമുക്കം ബണ്ട്, മൂന്നിന് ചേർത്തല ടൗൺ, നാലിന് പൂച്ചാക്കൽ വടക്കേക്കര, വൈകിട്ട് അഞ്ചിന് കുത്തിയതോട് ടൗണില്‍ സമീപനം.

Eng­lish Sum­ma­ry: Joint trade union cam­paign started

Exit mobile version