ജോഷിമഠില്‍ രാത്രിയിലും മഴയും മഞ്ഞ് വീഴ്ചയും ഉണ്ടായി. ഭൗമപ്രതിഭാസത്തെ തുടര്‍ന്ന് ആശങ്കയിലാണ് പ്രദേശത്തെ ജനങ്ങള്‍.
മഴക്ക് പിന്നാലെ കഴിഞ്ഞ ദിവസം കെട്ടിടങ്ങളിൽ പുതിയ വിള്ളലുകൾ രൂപപ്പെട്ടിരുന്നു. ആശങ്കയെ തുടർന്ന് കെടുപാടുകൾ സംഭവിക്കാത്ത വീടുകളിൽ നിന്നും ആളുകൾ ഒഴിഞ്ഞ് പോകുകയാണ്.
പ്രശ്ന ബാധിതരായ കുടുംബങ്ങൾക്ക് അടുത്ത ആറു മാസത്തേക്ക്,വെള്ളത്തിന്റെയും വൈദ്യുതിയുടെയും ബില്ലുകൾ ഒഴിവാക്കാൻ മന്ത്രി സഭ യോഗം തീരുമാനിച്ചിരുന്നു. പ്രശ്ന ബാധിതർക്കുള്ള ഇടക്കാല നഷ്ട പരിഹാരവും, ദുരിതാശ്വാസ സാമഗ്രികളും വിതരണം ചെയ്യാൻ ആരംഭിച്ചു.
English Summary: joshimath with fear; Snow falls at night
You may also like this video

