Site iconSite icon Janayugom Online

ജോയി വരും… അമ്മ കാത്തിരിക്കുന്നു…

ammaamma

ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടയില്‍ കാണാതായ ജോയിക്കുവേണ്ടി 75 വയസുള്ള അമ്മ മേരി കാത്തിരിക്കുകയാണ്. അവിവാഹിതനായ ജോയിയോടൊപ്പമായിരുന്നു അ മ്മ താമസിച്ചിരുന്നത്. സ്വന്തമായി വീടില്ലാത്ത ജോയിയും അമ്മയും സഹോദരിക്ക് എഴുതി നല്‍കിയ വീട്ടിലാണ് താമസിച്ചിരുന്നത്. അച്ഛന്‍ നേശമണി 10 വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചു. ഏത് ജോലിക്കു വിളിച്ചാലും ആത്മാര്‍ത്ഥതയോടെ എത്തുന്ന വ്യക്തിയാണെന്ന് നാട്ടുകാര്‍ പറയുന്നു. ഏത് സമയവും എല്ലാവരോടും ചിരിച്ചു പെരുമാറുന്ന സ്വഭാവക്കാരനായിരുന്നു. 

കെട്ടിട നിര്‍മ്മാണ ജോലിയ്ക്കായി അടുത്തിടെ പോയിരുന്ന ഇദ്ദേഹത്തിന് കഴിഞ്ഞ കുറെ ദിവസങ്ങളായി മഴ കാരണം ജോലി ഇല്ലായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വീട്ടിലെ കാര്യങ്ങള്‍ നടന്നു പോകേണ്ടതുകൊണ്ട് ആക്രി പെറുക്കി വരുമാനം കണ്ടെത്തുകയായിരുന്നു ജോയ്. ഇതിനിടെയാണ് തോട് വൃത്തിയാക്കാനുള്ള വിളി വരുന്നത്. ഒരാഴ്ചയ്ക്ക് മുമ്പ് ജോയിയുടെ മൂത്ത സഹോദരന്റെ ഭാര്യ ജയ്‌സി മരിച്ചിരുന്നു. കുടുംബത്തിന്റെ ഈ ദുഃഖം തീരുന്നതിനു മുമ്പാണ് ജോയിയെ കാണാതായ വാര്‍ത്തയുമെത്തിയത്. രണ്ട് സഹോദരിമാരില്‍ ഒരാള്‍ വിവാഹമോചിതയാണ്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഏറെ അനുഭവിക്കുന്ന കുടുംബമാണ് ജോയിയുടെത്. ജോയിയുടെ സഹോദരന്‍ കോശി. സഹോദരിമാര്‍ ജെസി, ജോളി. 

Eng­lish Sum­ma­ry: Joy will come… Mom is waiting…

You may also like this video

Exit mobile version