Site iconSite icon Janayugom Online

ബാം​ഗ്ലൂർ സ്ഫോടനക്കേസിൽ നാല് മാസത്തിനകം വിധി പറയണം; സുപ്രിംകോടതി

ബാംഗ്ലൂർ സ്ഫോടനക്കേസില്‍‌ നാല് മാസത്തിനകം വിധി പറയണമെന്ന് സുപ്രിംകോടതി. അബ്ദുൾ നാസർ മദനി പ്രതിയായ കേസില്‍ വിചാരണക്കോടതിക്കാണ് സുപ്രിംകോടതി നിര്‍ദേശം നൽകിയത്. കേസിലെ പ്രതിയായ താജുദ്ദീൻ നൽകിയ ഹരജിയിലാണ് സുപ്രിംകോടതി നിർദ്ദേശം. കേസിൽ 16 വർഷമായി വിചാരണ പൂർത്തിയാകാതെ താൻ ജയിലിൽ ആണെന്ന് കാട്ടി താജുദ്ദീൻ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. കേസിലെ 28-ാം പ്രതിയാണ് താജുദ്ദീൻ. 

Exit mobile version