കോപ്പ അമേരിക്ക വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് ജൂലൈ 9 ന് തുടക്കം. ബൊളീവിയ ഇക്വഡോറിനെ ഉദ്ഘാടന മത്സരത്തിൽ നേരിടും. ജൂലൈ 10 നാണ് ടൂർണമെൻറിലെ ബ്രസീൽ – അർജന്റീന പോരാട്ടം. കോപ്പ അമേരിക്ക വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ ഒൻപതാമത്തെ എഡിഷന് കൊളംബിയയില്‍ വച്ചാണ് നടക്കുന്നത്. കഴിഞ്ഞ എട്ട് എഡിഷനുകളിൽ ഏഴ് തവണയും കിരീടം ബ്രസീലാണ് സ്വന്തമാക്കിയത്. 2018 ൽ ചിലിയെ തോൽപിച്ചായിരുന്നു മഞ്ഞപ്പടയുടെ കിരീട നേട്ടം.
അർജന്റീന ഒരേ തവണയാണ് കിരീടം സ്വന്തമാക്കിയത്. 2006ൽ സ്വന്തം രാജ്യത്ത് നടന്ന ടൂർണമെൻറിലായിരുന്നു ആൽബി സെലസ്‌റ്റകളുടെ ചരിത്ര കിരീട നേട്ടം. ഇതുവരെ അർജൻറീന – ബ്രസീൽ ടീമുകൾ നാലു തവണ ഫൈനലിൽ വന്നിരുന്നു. മൂന്ന് എണ്ണത്തിൽ ബ്രസീലും ഒരു തവണ അർജന്റീനയും ജയിച്ചു.ഈ മാസം 26 നും 27 നും കോപ്പയിലെ സെമി ഫൈനലുകൾ നടക്കും. ഈ മാസം 31 നാണ് കോപ്പയിലെ രാജ്ഞിമാരെ കണ്ടെത്തുന്നതിനുള്ള കിരീടപ്പോരാട്ടം.
English Summary:July 9 for the Copa America Women’s Football Championship
You may also like this video