Site iconSite icon Janayugom Online

ജൂനിയർ അഭിഭാഷകയെ മര്‍ദ്ദിച്ച കേസ്: സീനിയർ അഭിഭാഷകൻ ബെയ്ലിൻ ദാസിനെതിരെ കുറ്റപത്രം സമർപ്പിച്ച് പൊലീസ്

വഞ്ചിയൂർ കോടതിയിലെ ജൂനിയർ അഭിഭാഷകയെ സീനിയർ അഭിഭാഷകൻ മർദ്ദിച്ച കേസിൽ വഞ്ചിയൂർ പോലീസ് കുറ്റപത്രം സമർപ്പിച്ചു. അഡ്വ. ശ്യാമിലിയെ മർദ്ദിച്ച കേസിൽ അഡ്വ. ബെയ്ലിൻ ദാസിനെതിരെയാണ് കയ്യേറ്റം, സ്ത്രീത്വത്തെ അപമാനിക്കൽ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ മെയ് 13‑നാണ് ജൂനിയർ അഭിഭാഷകരുടെ തർക്കത്തിനിടെ മർദ്ദനമുണ്ടായത്. അടികൊണ്ട് താഴെ വീണിട്ടും എഴുന്നേൽപ്പിച്ച് വീണ്ടും മർദ്ദിക്കുകയായിരുന്നു. അടുത്ത മാസം 23‑ന് കോടതിയിൽ കുറ്റപത്രം വായിച്ചു കേൾപ്പിക്കും. സംഭവത്തിനുശേഷം ഒളിവില്‍പോയ ബെയ്ലിൻ ദാസിനെ മൂന്നാം ദിവസമാണ് തിരുവനന്തപുരം സ്റ്റേഷൻ കടവിൽ നിന്ന് തുമ്പ പോലീസ് പിടികൂടിയത്.

Exit mobile version