സുപ്രീം കോടതിയിലെ മുതിര്‍ന്ന നാലാമത്തെ ജഡ്ജിയായ എം ആര്‍ ഷാ വിരമിച്ചു. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ അധ്യക്ഷതയില്‍ നടന്ന ഫുള്‍ കോര്‍ട്ട് യോഗത്തില്‍ എംആര്‍ ഷായ്ക്ക് ഉപഹാരം സമ്മാനിച്ചു. സര്‍വീസില്‍ നിന്ന് വിരമിക്കുന്നില്ലെന്നും പുതിയ അധ്യായം ആരംഭിക്കുമെന്നും അദേഹം എംആര്‍ ഷാ പറഞ്ഞു.
2018 ലാണ് ജസ്റ്റിസ് ഷാ സുപ്രീം കോടതി ജഡ്ജിയായി നിയമിതനായത്. മുകേഷ് കുമാര്‍ റസികബായ് ഷാ എന്ന എം ആര്‍ ഷ 1982 ലാണ് അഭിഭാഷകനായി എന്‍റോള്‍ ചെയ്തത്. തുടര്‍ന്ന ഗുജറാത്ത് കോടതിയില്‍ പ്രാക്ടീസ് ആരംഭിച്ച ഷാ 2004ല്‍ ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായി നിയമിതനായി. തുടര്‍ന്ന് 2005ല്‍ സ്ഥിരം ജഡ്ജിയായി. 2018ല്‍ പാട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായ ഷാ 2018ലാണ് സുപ്രീം കോടതി ജഡ്ജിയായി നിയമിതനായത്. ജസ്റ്റിസ് ഷായുടെ വിരമിക്കലോടെ പരമോന്നത കോടതിയിലെ ജഡ്ജിമാരുടെ അംഗബലം 32 ആയി കുറഞ്ഞു.
english summary; Justice MR Shah retired
you may also like this video;