ചീഫ് ജസ്റ്റിസ് യു യു ലളിത് സുപ്രീം കോടതിയുടെ പടിയിറങ്ങി. രാജ്യത്തിന്റെ മുഖ്യന്യായാധിപന്റെ കസേരയിൽ 74 ദിവസം പൂര്‍ത്തിയാക്കിയാണ് അദ്ദേഹം ഔദ്യോഗികമായി വിരമിക്കുന്നത്. അവസാന പ്രവൃത്തി ദിവസത്തിൽ നിയുക്ത ചീഫ് ജസ്റ്റീസ് ഡി വൈ ചന്ദ്രചൂഡിനൊപ്പം അദ്ദേഹം കേസുകൾ പരിഗണിച്ചു.
2014 ഓഗസ്റ്റ് 13 നാണ് മുതിർന്ന അഭിഭാഷകനായിരുന്ന യു യു ലളിത് സുപ്രീം കോടതി ജഡ്ജിയായി നിയമിക്കപ്പെട്ടത്. കഴിഞ്ഞ ഓഗസ്റ്റ് 27 ന് ചീഫ് ജസ്റ്റീസായി. സുപ്രീംകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസായി ബുധനാഴ്ച ഡി വൈ ചന്ദ്രചൂഡ് അധികാരമേൽക്കും.
English Summary: justice u u lalit retires
You may also like this video