Site iconSite icon Janayugom Online

ജസ്റ്റിസ് വര്‍മ്മയുടെ നടപടി വിശ്വാസയോഗ്യമല്ല; സുപ്രീം കോടതി

അലഹബാദ് ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മ്മയുടെ നടപടികള്‍ ആത്മവിശ്വാസം പകരുന്നതല്ലെന്ന് സുപ്രീം കോടതി. ആഭ്യന്തര സമിതിയുടെ അന്വേഷണത്തില്‍ നിയമവിരുദ്ധമായ കാര്യങ്ങള്‍ കണ്ടെത്തിയ ശേഷമാണ് അദ്ദേഹം കോടതിയെ സമീപിച്ചത്. സമിതി ഭരണഘടനാ വിരുദ്ധമാണെങ്കില്‍ എന്തുകൊണ്ട് തുടക്കത്തിലേ ചോദ്യം ചെയ്തില്ലെന്ന് ബെഞ്ച് ചോദിച്ചു. അതിനാല്‍ നടപടി വിശ്വാസയോഗ്യമല്ലെന്നും മറ്റ് പലകാര്യങ്ങളും അത് പറയാതെ പറയുന്നുണ്ടെന്നും കോടതി പറഞ്ഞു. 

മാര്‍ച്ച് 14ന് ജസ്റ്റിസ് വര്‍മ്മയുടെ ഡല്‍ഹിയിലെ ഔദ്യോഗിക വസതിയില്‍ തീയണയ്ക്കാനെത്തിയ അഗ്നിശമന സേനാംഗങ്ങള്‍, നോട്ടുകള്‍ കരിഞ്ഞനിലയില്‍ കണ്ടെത്തുകയായിരുന്നു. ഈ സമയം അദ്ദേഹം ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായിരുന്നു. പരാതിയെത്തുടര്‍ന്നാണ് അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയത്. കേസില്‍ ജസ്റ്റിസ് വര്‍മ്മയെ പുറത്താക്കാന്‍ മുന്‍ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ശുപാര്‍ശ ചെയ്തതിരുന്നു. ഇതിനെതിരെ അദ്ദേഹം നല്‍കിയ ഹര്‍ജി പരിഗണിച്ച ജസ്റ്റിസുമാരായ ദീപാങ്കര്‍ ദത്ത, എ ജി മാസിഹ് എന്നിവരുടെ ബെഞ്ച് വിധിപറയാന്‍ മാറ്റി.

Exit mobile version