Site iconSite icon Janayugom Online

ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ സുപ്രീം കോടതി ജഡ്ജി

പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ വിനോദ് ചന്ദ്രനെ സുപ്രീം കോടതി ജഡ്ജിയാക്കാന്‍ കൊളിജീയം ശുപാര്‍ശ. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ കൊളീജിയമാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. 2011 ല്‍ കേരള ഹൈക്കോടതിയില്‍ ജഡ്ജിയായി സര്‍വീസില്‍ പ്രവേശിച്ച ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ 2023ല്‍ പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായി.

കഴിഞ്ഞ ദിവസം മലയാളിയായ ജസ്റ്റിസ് സി ടി രവികുമാര്‍ സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ചിരുന്നു. ഇതോടെ കേരള ഹൈക്കോടതിയില്‍ നിന്നുള്ള പ്രാതിനിധ്യം സുപ്രീം കോടതിയില്‍ ഇല്ലാതായിരുന്നു. തുടര്‍ന്ന് അഖിലേന്ത്യാ തലത്തില്‍ സീനിയോറിട്ടിയില്‍ 13-ാം സ്ഥാനത്തും കേരള ഹൈക്കോടതിയിലെ ജഡ്ജിമാരുടെ സീനിയോറിട്ടിയില്‍ ഒന്നാം സ്ഥാനത്തുമുള്ള ജസ്റ്റിസ് വിനോദ് ചന്ദ്രന്റെ പേര് കൊളീജിയം നിര്‍ദേശിക്കുകയായിരുന്നു.

Exit mobile version