ജി20 ഉച്ചകോടിയിൽ പങ്കെടുക്കാനെത്തി ഇന്ത്യയില്‍ കുടുങ്ങിയ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ നാട്ടിലേക്ക് മടങ്ങി. ആദ്യ വിമാനത്തിന്റെ സാങ്കേതിക തകരാറുകള്‍ പരിഹരിച്ച് ഇന്നലെയോടെ മടക്ക യാത്രയ്ക്ക് സജ്ജമാക്കുകയായിരുന്നു.
ഉച്ചകോടിക്ക് ശേഷം ജസ്റ്റിന്‍ ട്രൂഡോ ഞായറാഴ്ച രാത്രി എട്ടുമണിക്കാണ് മടങ്ങേണ്ടിയിരുന്നത്. എന്നാല്‍ വിമാനത്തിന് സാങ്കേതിക തകരാറുണ്ടായതിനെ തുടര്‍ന്ന് യാത്ര മാറ്റിവച്ചു. അദ്ദേഹത്തെ കൊണ്ടുപോകാനായി കാനഡയില്‍ നിന്നും മറ്റൊരു വിമാനം എത്തിക്കാന്‍ നീക്കം നടത്തി. ഡൽഹിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ ഇറങ്ങേണ്ടതായിരുന്ന ഈ വിമാനം ലണ്ടനിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു. ഇതോടെ അദ്ദേഹം ഇന്ത്യയിൽ തുടര്‍ന്നു.
കനേഡിയന്‍ പ്രധാനമന്ത്രിയുടെ വിമാനത്തിന് എന്ത് സംഭവിച്ചുവെന്ന കാര്യത്തില്‍ വ്യക്തതയില്ല. പ്രശ്നം ഒറ്റ രാത്രി കൊണ്ട് പരിഹരിക്കാന്‍ കഴിയുന്നതായിരുന്നില്ല എന്ന് മാത്രമാണ് അദ്ദേഹത്തിന്റെ ഓഫീസ് പ്രതികരിച്ചത്. രണ്ടാം വിമാനം വഴിതിരിച്ചുവിട്ടതിന്റെ കാരണവും വ്യക്തമല്ല. സംഭവത്തില്‍ കാനഡയില്‍ പരക്കെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
English summary; Justin Trudeau is back home
you may also like this video;