കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മദ്യപാനം പാടില്ല എന്ന ഉപാധി നീക്കിയ സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകന്റെ കഥ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ജനയുഗത്തിലെ മാധ്യമപ്രവര്‍ത്തകന്‍ കെ കെ ജയേഷ് എഴുതി ‘റം’ എന്ന കഥയാണ് കോണ്‍ഗ്രസിലെ മദ്യപാനത്തെക്കുറിച്ച് പ്രതിപാദിക്കുന്നത്.
സത്യന്‍ അന്തിക്കാടിന്റെ സന്ദേശം എന്ന സിനിമയിലെ രംഗത്തിന്റെ പിന്തുടര്‍ച്ചയായാണ് കഥ തുടങ്ങുന്നത്. ചിത്രത്തില്‍, പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് ‘നാരിയല്‍ കാ പാനി’ അഥവാ കരിക്കിന്‍ വെള്ളം ചോദിക്കുന്ന രംഗമുണ്ട്. ഇതിന്റെ തുടര്‍ച്ചയായാണ് കഥ ആരംഭിക്കുന്നത്.
പാര്‍ട്ടിക്കുള്ളിലെ മദ്യപാനവും പുതിയ രാഷ്ട്രീയ നീക്കങ്ങളും പ്രതിപാദിക്കുന്ന കഥയില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ കപട നാടകങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്..