Site iconSite icon Janayugom Online

അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞതല്ല സര്‍ക്കാരിന്റെ നിലപാടെന്ന് കെ മധു

അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞതല്ല സര്‍ക്കാരിന്റെ നിലപാടെന്ന് ചലച്ചിത്ര വികസന കോര്‍പ്പേറേഷന്‍ ചെയര്‍മാന്‍ കെ മധു. പട്ടികജാതി- പട്ടിക വര്‍ഗ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് സിനിമയെടുക്കാന്‍ പണം നല്‍കുകയും അവരുടെ സനിമാ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുകുയും ചെയ്യുന്ന ധീരമായ ഒരു തീരുമാനം എടുത്ത സര്‍ക്കാരാണിത്.

ആ തീരുമാനത്തെ എതിർത്ത് സംസാരിച്ച രണ്ടുപേരും എന്റെ ​ഗുരുസ്ഥാനരാണ് എന്നതിനാൽ കൂടുതൽ മറുപടി പറയുന്നില്ലെന്നും കെ. മധു. സർക്കാരിന്റെ പോളിസിയോടൊപ്പം നിന്ന് മുന്നോട്ട് പോകണമെന്നാണ് ആ​ഗ്രഹം. തന്റെ വ്യക്തിപരമായ അഭിപ്രായവും ഇത് തന്നെയാണ്. ആ പ്രസ്താവന വിവാദമായെങ്കിലും രണ്ട് ദിവസത്തെ കോൺക്ലേവിന്റെ ആകെതുക ഈ പ്രസ്താവനയ്ക്കും മുകളിലാണ്. സർക്കാർ നിർദേശിക്കുന്ന എല്ലാ പദ്ധതികളുമായും മുന്നോട്ട് പോകുമെന്നും അദ്ദേഹത്തെ കൂട്ടിച്ചേർത്തു.

പട്ടികജാതി-വർഗ വിഭാഗങ്ങളിലെ സംവിധായകരെയും വനിതാ സംവിധായകരെയും അധിേക്ഷപിക്കുംവിധം സിനിമാ കോൺക്ലേവിൽ അടൂർ ​ഗോപാലകൃഷ്ണൻ നടത്തിയ പ്രസ്താവന വിവാദമായിരുന്നു. സർക്കാർ സഹായത്തോടെ സിനിമയെടുക്കുന്ന പട്ടികജാതി-വർഗ വിഭാഗങ്ങളിലെ സംവിധായകർക്കും സ്ത്രീസംവിധായകർക്കും നിർബന്ധമായും വിദഗ്ധരുടെകീഴിൽ കുറഞ്ഞത് മൂന്നുമാസ തീവ്രപരിശീലനം നൽകണമെന്നായിരുന്നു പരാമർശം.

Exit mobile version