
അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞതല്ല സര്‍ക്കാരിന്റെ നിലപാടെന്ന് ചലച്ചിത്ര വികസന കോര്‍പ്പേറേഷന്‍ ചെയര്‍മാന്‍ കെ മധു. പട്ടികജാതി- പട്ടിക വര്‍ഗ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് സിനിമയെടുക്കാന്‍ പണം നല്‍കുകയും അവരുടെ സനിമാ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുകുയും ചെയ്യുന്ന ധീരമായ ഒരു തീരുമാനം എടുത്ത സര്‍ക്കാരാണിത്.
ആ തീരുമാനത്തെ എതിർത്ത് സംസാരിച്ച രണ്ടുപേരും എന്റെ ഗുരുസ്ഥാനരാണ് എന്നതിനാൽ കൂടുതൽ മറുപടി പറയുന്നില്ലെന്നും കെ. മധു. സർക്കാരിന്റെ പോളിസിയോടൊപ്പം നിന്ന് മുന്നോട്ട് പോകണമെന്നാണ് ആഗ്രഹം. തന്റെ വ്യക്തിപരമായ അഭിപ്രായവും ഇത് തന്നെയാണ്. ആ പ്രസ്താവന വിവാദമായെങ്കിലും രണ്ട് ദിവസത്തെ കോൺക്ലേവിന്റെ ആകെതുക ഈ പ്രസ്താവനയ്ക്കും മുകളിലാണ്. സർക്കാർ നിർദേശിക്കുന്ന എല്ലാ പദ്ധതികളുമായും മുന്നോട്ട് പോകുമെന്നും അദ്ദേഹത്തെ കൂട്ടിച്ചേർത്തു.
പട്ടികജാതി-വർഗ വിഭാഗങ്ങളിലെ സംവിധായകരെയും വനിതാ സംവിധായകരെയും അധിേക്ഷപിക്കുംവിധം സിനിമാ കോൺക്ലേവിൽ അടൂർ ഗോപാലകൃഷ്ണൻ നടത്തിയ പ്രസ്താവന വിവാദമായിരുന്നു. സർക്കാർ സഹായത്തോടെ സിനിമയെടുക്കുന്ന പട്ടികജാതി-വർഗ വിഭാഗങ്ങളിലെ സംവിധായകർക്കും സ്ത്രീസംവിധായകർക്കും നിർബന്ധമായും വിദഗ്ധരുടെകീഴിൽ കുറഞ്ഞത് മൂന്നുമാസ തീവ്രപരിശീലനം നൽകണമെന്നായിരുന്നു പരാമർശം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.